‘ഞാൻ നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ!! ലെഹങ്കയിൽ തിളങ്ങി സീരിയൽ നടി മൃദുല വിജയ്..’ – ഫോട്ടോസ് വൈറൽ

2014-ൽ തമിഴിൽ ഇറങ്ങിയ നൂറാം നാൾ എന്ന സിനിമയിലൂടെ ചെറിയ വേഷം ചെയ്ത അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മൃദുല വിജയ്. ജെന്നിഫർ കറുപ്പയ്യ എന്ന സിനിമയിൽ നായികയായി അരങ്ങേറിയ മൃദുല സെലിബ്രേഷൻ എന്ന മലയാള സിനിമയിലും അഭിനയിച്ചു. സിനിമകളിൽ അധികം തിളങ്ങാൻ മൃദുലയ്ക്ക് സാധിച്ചില്ല. അത് കഴിഞ്ഞാണ് മൃദുല ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്.

ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന സീരിയലിലാണ് മൃദുല ആദ്യമായി അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കൃഷ്ണതുളസി എന്ന സീരിയലിൽ ലീഡ് റോളിൽ അഭിനയിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ഭാര്യ എന്ന സീരിയലിൽ മറ്റൊരു താരത്തിന് പകരമായി എത്തിയ ശേഷമാണ് മൃദുല കൂടുതൽ ശ്രദ്ധനേടിയത്. ഭാര്യയിലെ രോഹിണി എന്ന പ്രധാന റോളിലാണ് മൃദുല പകരക്കാരിയായി എത്തിയത്.

മൃദുല അത് വളരെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. പൂക്കാലം വരവായി, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിലും മൃദുല അഭിനയിച്ചു. സീരിയൽ താരമായ യുവകൃഷ്ണയുമായി 2021-ൽ വിവാഹിതയായ മൃദുലയ്ക്ക് കഴിഞ്ഞ വർഷം ഒരു കുഞ്ഞും ജനിച്ചു. ഇപ്പോൾ വീണ്ടും സീരിയലുകളിൽ സജീവമാവുകയാണ് മൃദുല. മഴവിൽ മനോരമയിലെ റാണി രാജയിൽ പ്രധാന റോളിലാണ് ഇപ്പോൾ മൃദുല അഭിനയിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും സജീവമായി നിൽക്കുന്ന മൃദുല ഇപ്പോഴിതാ ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. അഹം ബൗട്ടിക്കിന്റെ ലെഹങ്കയിൽ തിളങ്ങിയ മൃദുലയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അകിൻ പടുവയാണ്. “ഞാൻ നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ..” എന്ന ക്യാപ്ഷനോടെയാണ് മൃദുല വിജയ് തന്റെ പുത്തൻ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.


Posted

in

by