ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന സിനിമയിൽ അവരുടെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വര സിനിമയിൽ തുടക്കം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായി മാറിയതോടെ കൂടുതൽ അവസരങ്ങൾ അനശ്വരയെ തേടിയെത്തി.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയാണ് അനശ്വരയുടെ കരിയർ മാറ്റിമറിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. പിന്നീട് ടൈറ്റിൽ റോളിൽ എത്തിയ സൂപ്പർ ശരണ്യ കൂടി വലിയ ഹിറ്റായതോടെ അനശ്വര നായികനിരയിലേക്ക് എത്തിപ്പെടുകയും ചെയ്തു. അർജുൻ അശോകൻ, മമിത ബൈജു എന്നിവർക്ക് ഒപ്പം അഭിനയിക്കുന്ന പ്രണയവിലാസം എന്ന സിനിമയിലും അനശ്വര നായികയാണ്.
ഫെബ്രുവരി 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം അനശ്വര കോഴിക്കോട് ഗോകുലം ഗാല്ലറിയ മാളിൽ പുതിയതായി ആരംഭിച്ച ഫ്ലയിമം ഹൗസ് 24 എന്ന റെസ്റ്റാറ്റാന്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നാട മുറിച്ച് അനശ്വര ഉദ്‌ഘാടനം നിർവഹിച്ചു. ചുവപ്പ് നിറത്തിലെ ഗൗൺ ധരിച്ച് ക്യൂട്ട് ലുക്കിലാണ് അനശ്വര ചടങ്ങിന് എത്തിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. ഹോട്ട് ലുക്കായി മാറിയല്ലോ എന്നൊക്കെ ചിലർ കമന്റിലൂടെ പറഞ്ഞിട്ടുമുണ്ട്. ചിലർ പതിവ് പോലെ ഈ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെയുള്ള രീതിയിൽ വസ്ത്രം ധരിക്കണോ എന്നും ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഈ കാര്യങ്ങൾക്ക് എതിരെ അനശ്വര രൂക്ഷമായി പ്രതികരിച്ചതും വൈറലായിരുന്നു.