പുഷ്പ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനസൂയ ഭരദ്വാജ്. പുഷ്പയിലെ ദാക്ഷായണി എന്ന വില്ലത്തി റോളിൽ തകർത്ത് അഭിനയിച്ച താരമാണ് അനസൂയ. അതിലെ ലുക്കും അനസൂയയുടെ യഥാർത്ഥ ലുക്കും കണ്ടാൽ പ്രേക്ഷകർ ഞെട്ടി പോകും. മ്യാരകമായ മേക്കോവറിലാണ് പുഷ്പയിൽ അനസൂയ അഭിനയിച്ചത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മലയാളത്തിലാണ് താരം അഭിനയിച്ചത്.
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമയായി മാറിയ ഭീഷ്മപർവ്വത്തിൽ അനസൂയ അഭിനയിച്ചിരുന്നു. പക്കാ കൊമേർഷ്യലാണ് അനസൂയയുടെ അവസാനം ഇറങ്ങിയ സിനിമ. അനസൂയയുടെ ഒരു ട്വീറ്റ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അർജുൻ റെഡ്ഢിയുടെ റിലീസ് സമയത്ത് വിജയ് ദേവരകൊണ്ട് ഉപയോഗിച്ച ഒരു വാക്ക് അനസൂയ വീണ്ടും ഓർത്തെടുത്തു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം വിജയുടെ ലിഗർ ഇറങ്ങി വൻ നെഗറ്റീവ് റിവ്യൂ വന്നതോടെയാണ് വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നത്.
തെലുങ്കിലായിരുന്നു അനസൂയയുടെ ട്വീറ്റ്. “കർമ്മം ഒരു ബൂമറാംഗ് ആണ്, വൈകിയാലും അത് തിരികെ വരും. അമ്മയുടെ വേദന മാറില്ല!!”, അനസൂയ ‘ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്നില്ല, പക്ഷേ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടു..’ എന്ന ഹാഷ് ടാഗിനോടൊപ്പം കുറിച്ചു. ഇതിനെതിരെ വിജയ് ദേവരകൊണ്ടയുടെ ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. താരത്തിനെ ആന്റി എന്ന് വിളിച്ച് അവർ പരിഹസിച്ചു. ഇതിനെതിരെയും അനസൂയ ട്വീറ്റ് ചെയ്തിട്ടുണ്ട്.
“ആന്റി എന്ന് വിളിച്ച് എന്നെ നാണം കെടുത്തുന്ന ശ്രമിക്കുന്നു.ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുന്നു.. അവർക്ക് എതിരെ ഞാൻ കേസ് കൊടുക്കും. ഒരുപാട് ദുഖിക്കേണ്ടി വരും പിന്നീട്.. ഇതെന്റെ അവസാനത്തെ മുന്നറിയിപ്പ് ആണ്..”, അനസൂയ ട്വീറ്റ് ചെയ്തു. എങ്കിൽ സംഭവം ഇത് കൊണ്ടും അവസാനിക്കുന്നില്ല. ‘ആന്റി’ എന്ന ഹാഷ്ടാഗ് ദേവരകൊണ്ടയുടെ ആരാധകർ ട്വിറ്ററിൽ ട്രെൻഡിങ് ആക്കിയിരിക്കുകയാണ്. ലിഗർ ട്രോളുകളിൽ നിന്ന് അനസൂയയുടെ ആന്റി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.