February 29, 2024

‘ഭീഷ്മയിലെ മൈക്കിളിന്റെ കാമുകിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് കണ്ടു നോക്കൂ

ബോക്സ് ഓഫീസിൽ മമ്മൂട്ടി എന്ന നടന്റെ പവറിനെ സംശയിച്ചവർക്കുള്ള താരത്തിന്റെ മറുപടിയായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ഭീഷ്മ പർവ്വം. മമ്മൂട്ടിയും അമൽ നീരദും ‘ബിഗ് ബി’ എന്ന സിനിമയ്ക്ക് ശേഷം ഒന്നിച്ച ചിത്രത്തിൽ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിരുന്നു. സിനിമ ഗംഭീര വിജയമാവുകയും 100 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു.

സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പഴയ കാമുകിയായി അഭിനയിച്ചത് തെലുങ്കിൽ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന അനസൂയ ഭരദ്വാജ് എന്ന നടിയായിരുന്നു. അനസൂയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമായിരുന്നു ഭീഷ്മപർവം. ആലിസ് എന്ന കഥാപാത്രത്തെയാണ് അനസൂയ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് അനസൂയ കാഴ്ചവച്ചത്.

സിനിമ ഇറങ്ങിയ ശേഷമാണ് അനസൂയയെ കുറിച്ച് കൂടുതൽ മലയാളികൾ അറിയുന്നത്. തെലുങ്കിലെ ടെലിവിഷൻ ചാനലുകളിൽ അവതാരകയായിട്ടാണ് അനസൂയ തുടക്കം കുറിച്ചിരുന്നത്. സിനിമയിൽ അഭിനയിച്ച ശേഷവും അതിന് യാതൊരു മാറ്റവും താരം കൊണ്ടുവന്നിട്ടില്ല. ഭീഷ്മയിൽ അല്ലാതെ അടുത്തിറങ്ങിയ തെലുങ്കിലെ ഒരു സൂപ്പർഹിറ്റ് സിനിമയിലും അനസൂയ അഭിനയിച്ചിട്ടുണ്ട്.

അല്ലു അർജുന്റെ പുഷ്പായിലാണ് അനസൂയ അഭിനയിച്ചത്. രണ്ട് സിനിമകളിലും വേറിട്ട ലുക്കിലാണ് അനസൂയയെ പ്രേക്ഷകർ കണ്ടത്. സിനിമയിലെ കഥാപാത്രത്തിലെ ലുക്ക് പോലെയല്ല അനസൂയ ജീവിതത്തിൽ. സ്റ്റൈലിഷ്, ഗ്ലാമറസ്, ഹോട്ട് ഔട്ട്ഫിറ്റുകൾ ധരിച്ചിട്ടുള്ള അനസൂയ പല ഫോട്ടോസ് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.