February 29, 2024

‘ടിഷർട്ടിൽ എഴുതിയത് വായിക്കുക!! സൂപ്പർ ഹോട്ട് ലുക്കിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ

തെലുങ്കിൽ 2021-ൽ സൂപ്പർഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു പുഷ്പ. കേരളത്തിൽ പണ്ട് മുതൽക്ക് തന്നെ അതിൽ നായകനായി അഭിനയിച്ച അല്ലു അർജുൻ ആരാധകർ ഏറെയുണ്ട്. പുഷ്പ ഇറങ്ങാൻ വേണ്ടി കാത്തിരുന്നവരും ഏറെയാണ്. മലയാളികൾക്ക് കാത്തിരിക്കാൻ വേറെയൊരു കാരണം കൂടിയുണ്ട്. ഫഹദ് ഫാസിൽ ആ ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിന്റെ രണ്ടാം ഭാഗവും ഉടൻ വരുന്നുണ്ട്.

പുഷ്പയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. അനസൂയ ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നില്ല അത്. 2013 തെലുങ്കിൽ ടെലിവിഷൻ ചാനലുകളിൽ അവതാരകയായി നിന്ന അനസൂയ 2016 മുതൽ സിനിമകളിലും സജീവ സാന്നിദ്ധ്യമായി മാറി. പുഷ്പായിൽ അഭിനയിച്ച ശേഷമാണ് മലയാളികൾക്ക് കൂടുതൽ പരിചിതമായ മുഖമായി മാറിയത്.

പുഷ്പയ്ക്ക് ശേഷം അനസൂയ മലയാളത്തിലും അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിൽ അനസൂയ മമ്മൂട്ടിയുടെ മുൻകാമുകിയുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. വളരെ മികച്ച പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചിരുന്നത്. മിഖായേൽ, രംഗ മാർത്താണ്ഡ എന്നിവയാണ് അനസൂയയുടെ അവസാനമായി ഇറങ്ങിയ സിനിമകൾ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അനസൂയ. “ഉദ്ധരണിക്കായി ടി-ഷർട്ട് വായിക്കുക..”, എന്ന ക്യാപ്ഷനോടെ അനസൂയ പങ്കുവച്ച ഹോട്ട് ലുക്ക് ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. “കട്ടിയുള്ള തുടകൾ, നേർത്ത ക്ഷമ” എന്നായിരുന്നു ടിഷർട്ടിൽ എഴുതിയിരുന്നത്. ഈ പ്രായത്തിലും എന്തൊരു ഹോട്ടാണെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്.