‘ചുവപ്പ് സാരിയിൽ അഴകിയായി നടി അനന്യ!! കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ജയസൂര്യ നായകനായ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനന്യ. ആയില്യ ഗോപാലകൃഷ്ണൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷം അനന്യയിലേക്ക് മാറുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിൽ നാടോടികൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും അതിലൂടെ അവിടെയും ശ്രദ്ധനേടാൻ സാധിക്കുകയും ചെയ്തിരുന്നു.

മലയാളത്തിൽ ആദ്യം ശ്രദ്ധനേടുന്നത് മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ്. സീനിയേഴ്സ്, ഡോക്ടർ ലവ്, കുഞ്ഞളിയൻ, നാടോടിമന്നൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, ടിയാൻ തുടങ്ങിയ മലയാള സിനിമകളിൽ അനന്യ നായികയായി അഭിനയിച്ചിട്ടുണ്ട്. 2012-ൽ വിവാഹിതയായ ശേഷവും അനന്യ സിനിമയിൽ തുടരുകയും സജീവമായി തന്നെ നിൽക്കുകയും ചെയ്തിരുന്നു.

ഒടിടിയിൽ ഇറങ്ങിയ ഭ്രമം, അപ്പൻ തുടങ്ങിയ സിനിമകളാണ് അനന്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ധാരാളം ടെലിവിഷൻ ഷോകളിലും അനന്യ ഭാഗമായി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അനന്യ അഭിനയിച്ചിട്ടുണ്ട്. ആർച്ചറി കായികവിനോദത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് അനന്യ. ഒരു തമിഴ് സിനിമയും, രണ്ട് മലയാള സിനിമകളും അനന്യയുടെ ഇനി ഇറങ്ങാനായിയുണ്ട്.

അനന്യയുടെ ഒരു കിടിലം ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആവുന്നത്. ചുവപ്പ് സാരിയിൽ അതിസുന്ദരിയായി മാറിയ അനന്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അവിനാശ് ചൂച്ചിയാണ്. രശ്മി മുരളീധരന്റെ സ്റ്റൈലിങ്ങിൽ അമല ബ്രഹ്മനന്ദൻ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ലേബൽ താമരയുടെ സാരിയാണ് അനന്യ ധരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.