ഓൺലൈൻ പ്ലാറ്റുഫോമുകൾ അനുദിനം വളരുകയാണ്. നിരവധി പുത്തൻ താരങ്ങളാണ് ഓരോ ദിവസവും ഈ ഓൺലൈൻ രംഗത്ത് നിന്നും ഉയർത്തുവരുന്നത്. വ്യത്യസ്തമായ ആശയങ്ങൾ പ്രതീകാത്മകമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു വൈറൽ താരമാണ് അനന്തിക സനിൽകുമാർ.
സോഷ്യൽ മീഡിയയിൽ ഒരിക്കൽ എങ്കിലും അനന്തികയുടെ വീഡിയോസ് നമ്മൾ പലരും കണ്ടിട്ടുണ്ടാവും. കഥകളി ആർട്ടിസ്റ്റും ക്ലാസിക്കൽ, കൺറ്റെമ്പറെറി ഡാൻസറുമായ അനന്തിക നല്ലപോലെകളരിപ്പയറ്റ് അറിയാവുന്ന ഒരു കുട്ടി കൂടിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അഞ്ചാമത്തെ വയസ്സ് മുതൽ പഠിക്കുന്ന ഒരാളുകൂടിയാണ് അനന്തിക.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നുള്ള ഈ യുവ നർത്തകിയുടെ കഴിവുകൾ കലകളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആയോധന കലകളിലേക്കും വ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിന് അടുത്ത് ആരാധകരാണ് അനന്തികയ്ക്ക് ഉള്ളത്. എൻജോയ് എഞ്ചമി എന്ന ഗാനത്തിന് ചുവടുവച്ച് റീൽസ് ചെയ്താണ് അനന്തിക സോഷ്യൽ മീഡിയയിൽ താരമായത്.
ഇതല്ലാതെ നൃത്തം ചെയ്യുന്ന ധാരാളം വീഡിയോസ് അനന്തിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീഡിയോ അല്ലാതെ അനന്തികയുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സാരിയിൽ കിടിലം ലുക്കിലുള്ള അനന്തികയുടെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. അനന്തികയുടെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.