ലോകത്ത് ഓൺലൈൻ പ്ലാറ്റുഫോമുകൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് കലാപ്രതിഭകളും നമ്മൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിനവും പല തരത്തിലുളള വീഡിയോസാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അവർ ആടിയും പാടിയും മറ്റു കഴിവുകൾ പ്രകടിപ്പിച്ചും ഇന്നത്തെ സമൂഹത്തിൽ വൈറൽ താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നുള്ള ഈ യുവ ക്ലാസിക്കൽ നർത്തകിയാണ് അനന്തിക സനിൽകുമാർ. അനന്തിക എന്ന പേര് പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ട പോയിട്ടുണ്ടാകാം. നർത്തകിയായി മാത്രം അറിയപ്പെടുന്ന ഒരാളല്ല അനന്തിക. അവളുടെ കഴിവുകൾ കലകളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആയോധന കലകളിലും കായിക വിനോദങ്ങളിലും വ്യാപിച്ചിട്ടുണ്ട്.
കളരി അഭ്യാസിയും കരാട്ടെയിൽ രണ്ടാം ഡാൻ ബ്ലാക്ക് ബെൽറ്റും അനന്തികയ്ക്കുണ്ട്. ഇത് കൂടാതെ ഒരു മികച്ച വോളിബോൾ കളിക്കാരി കൂടിയാണ് അനന്തിക. തബല പരിശീലനവും നടത്തുന്നുണ്ട് താരം. എന്തുകൊണ്ടും ഒരു സകലകലവൽഭയാണ് ഈ മിടുക്കി. ജൂനിയർ, യുവ കലാകാരന്മാർക്കുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സി.സി.ആർ.ടി സ്‌കോളർഷിപ്പ് അനന്തിക നേടിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ അനന്തിക ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും കളരിപ്പയറ്റ് നടത്തുന്നതിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഒരു പൂൾ സൈഡിൽ അനന്തിക ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സാരി പോലെയുള്ള വസ്ത്രങ്ങളിലാണ് അനന്തികയെ ആരാധകർ കൂടുതലായി കണ്ടിട്ടുള്ളതെങ്കിൽ ഇതിൽ അല്പം മോഡേൺ ആണ്.