അമേരിക്കൻ പോ.ൺ ചിത്രങ്ങളിലും വീഡിയോകളിലും അഭിനയിച്ച് ലോകം എമ്പാടും ശ്രദ്ധനേടിയ താരമാണ് നടി സണ്ണി ലിയോൺ. 2002-ലാണ് സണ്ണി ലിയോൺ ആ കരിയർ ആരംഭിക്കുന്നത്. പിന്നീട് 2013-ൽ താരം അത്തരം സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യക്കാരി ആണെങ്കിലും താരം പഠിച്ചതും വളർന്നതെല്ലാം അമേരിക്കയിൽ ആയിരുന്നു.
അവിടെ നിന്നും പിന്നീട് തിരിച്ച് ഇന്ത്യയിലേക്ക് വരികയും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. സണ്ണി ലിയോൺ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പുതിയ ഹിന്ദി വെബ് സീരിസിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ആക്ഷൻ ത്രില്ലർ സീരീസിലാണ് സണ്ണി അഭിനയിക്കുന്നത്. അനാമിക എന്നാണ് സീരിസിന്റെ പേര്. വിക്രം ഭട്ടാണ് സംവിധാനം ചെയ്യുന്നത്.
ഒരാഴ്ച മുമ്പിറങ്ങിയ ട്രെയിലർ ഇതിനോടകം 90 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. സണ്ണിയുടെ അഭിനയവും ഡയലോഗ് ഡെലിവറിയുമെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പല ഹിന്ദി നടിമാരെക്കാൾ നന്നായി സണ്ണി അഭിനയിക്കുന്നുണ്ടെന്നും പലരും ട്രെയിലറിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എം.എക്സ് പ്ലേയറിലാണ് അനാമിക എന്ന വെബ് സീരീസ് റിലീസ് ചെയ്തത്.
2011-ലാണ് താരം ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്തത്. വളരെ അപ്രതീക്ഷിതമായി 49 ദിവസമാണ് ലിയോൺ മത്സരാർത്ഥിയായി പങ്കെടുത്തത്. 91 ദിവസം പുറത്താവുകയും ചെയ്തു. ബിഗ് ബോസിൽ പങ്കെടുക്കുന്ന സമയത്താണ് ജിസം 2 എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. സിനിമ വൻ വിജയമായി തീരുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.