ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ ആരാധകരെ നേടിയെടുക്കാൻ കഴിയുക എന്ന് പറയുന്നത് ഒരു സിനിമ താരത്തിന് അത്ര എളുപ്പമായ കാര്യമല്ല. മിക്ക താരങ്ങൾക്കും അത് സാധിക്കാറില്ല. എന്നാൽ ചിലർക്ക് ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സോഷ്യൽ മീഡിയയുടെ വരവോടെ സാധിക്കാറുണ്ട്. അത്തരത്തിൽ ധാരാളം ആരാധകരുള്ള ഒരു നടിയാണ് അനഘ സ്റ്റിബിൻ.
അനഘ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു താരം ഒന്നുമല്ല. കിടു എന്ന മലയാള സിനിമയിലൂടെയാണ് അനഘ സിനിമയിലേക്ക് എത്തുന്നത്. സിനിമ വലിയ ഹിറ്റുമായിരുന്നില്ല. പക്ഷേ ടിക്-ടോക് പോലെയുള്ള പ്ലാറ്റഫോം വന്നതോടെ അനഘ വീഡിയോസ് ചെയ്യുകയും അതിലൂടെ ആരാധകരെ നേടുകയും ചെയ്തു. ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും വെബ് സീരിസിലുമൊക്കെ അനഘ അഭിനയിച്ചിട്ടുണ്ട്.
കണിമംഗലം കോവിലകത്തിന്റെ വെബ് സീരിസിൽ അനഘ അഭിനയിച്ചിട്ടുണ്ട്. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഈ ജനുവരി ആദ്യമായിരുന്നു താരത്തിന്റെ വിവാഹം. സഞ്ജിത്ത് എന്നാണ് അനഘയുടെ ഭർത്താവിന്റെ പേര്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ട് മതസ്ഥരായ ഒരുവരും രണ്ട് മതത്തിന്റെ ചടങ്ങുകൾ നടത്തിയാണ് വിവാഹം ചെയ്തത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട്.
വിവാഹ ശേഷം ഹണിമൂൺ ആഘോഷിക്കാൻ നടിമാർ വിദേശത്തേക്ക് പോകുമ്പോൾ അനഘ കേരളത്തിലെ മുന്നാറിലാണ് പോയത്. അവിടെ നിന്നുള്ള ചിത്രങ്ങളും അനഘ പങ്കുവച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം കുറച്ചുകൂടി ഭംഗി കൂടിയാല്ലോ എന്നാണ് ആരാധകർ കമന്റുകൾ ഇട്ടത്. ചിലർ ആശംസകൾ അറിയിച്ചപ്പോൾ ചിലർ അനഘ വിവാഹിതയായതിന്റെ സങ്കടവും കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്.