2017-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അനഘ. അതിൽ റോസി എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച അനഘ ഏറ്റവും ഒടുവിലായി ഇപ്പോൾ ഭീഷ്മപർവ്വത്തിൽ എത്തി നിൽക്കുകയാണ്.
ഭീഷ്മപർവ്വത്തിൽ അനഘ ‘റെയ്ച്ചൽ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസിയുടെ കാമുകിയായിട്ടാണ് ചിത്രത്തിൽ അനഘ അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് അനഘ അഭിനയിച്ചത്. ഒരുപക്ഷേ ഈ ചിത്രത്തോടെ അനഘയ്ക്ക് കൂടുതൽ ആരാധകരെ ലഭിക്കാനും ഇടയുണ്ട്. ശ്രീനാഥ് ഭാസിയുമുള്ള ലിപ് ലോക്ക് രംഗവും സിനിമയിലുണ്ട്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അനഘ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ, ഷെയിൻ നിഗം തുടങ്ങിയവർ അഭിനയിച്ച പറവയിലെ ഷെയിൻ നിഗത്തിന്റെ നായികയായിട്ട് അനഘ അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ച് സീനുകളിൽ മാത്രമേയുള്ളുവെങ്കിൽ കൂടിയും അതിമനോഹരമായിട്ടായിരുന്നു അനഘ ആ കഥാപാത്രം അവതരിപ്പിച്ചത്. റോസാപ്പൂ എന്ന മലയാള സിനിമയിലും അനഘ അഭിനയിച്ചിട്ടുണ്ട്.
ഭീഷ്മപർവം ഇറങ്ങിയതോടെ അനഘ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുകയാണ്. അനഘയുടെ പുതിയതും പഴയതുമായ ഫോട്ടോഷൂട്ടുകളിലെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. സിനിമയിലുള്ളത് പോലെ തന്നെ കട്ട പൊളി ലുക്കിലാണ് ചിത്രങ്ങളിൽ അനഘയെ കാണാൻ സാധിക്കുന്നത്. അനഘയുടെ ഇനി വരാനുള്ള പുതിയ സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.