സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനപ്രതി വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോൾ വെറും 15-30 സെക്കന്റുകൾ കൊണ്ട് തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് കഴിയും.
ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോൾ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവർ ഇൻഫ്ലുവൻസേഴ്സ് ആയി മാറാറുമുണ്ട്. ടിക് ടോക്, ഇൻസ്റ്റാഗ്രാമിലെ റീൽസ് തുടങ്ങിയവയാണ് ഇവർക്ക് ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. കേരളത്തിൽ പോലും ഒരുപാട് താരങ്ങൾ ഇങ്ങനെ വന്നിട്ടുണ്ട്.
ഇവരുടെ ആരാധകർ എന്ന് പറയുന്നത് കേരളത്തിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്നല്ല. ടിക് ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഡെവിൾ കുഞ്ചു എന്ന് വിളിക്കുന്ന അനഘ കെ. ഇൻസ്റ്റാഗ്രാമിൽ ഏകദേശം അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഈ കൊച്ചുമിടുക്കിക്ക് ഉള്ളത്. ഡാൻസും ഡയലോഗ് റീൽസും ചെയ്താണ് അനഘ പ്രേക്ഷക ശ്രദ്ധനേടുന്നത്.
അനഘയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. “രാജ്ഞികൾ ചെയ്യുന്നത് ഞാൻ ചെയ്യും, ഞാൻ ഭരിക്കും..” എന്ന ക്യാപ്ഷനോടെയാണ് അനഘ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ലേഡീസ് പ്ലാനറ്റിന്റെ മോഡേൺ ഡ്രെസ്സുകൾ ധരിച്ചാണ് അനഘ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഖിൽ ചന്ദ്രനാണ് ഫോട്ടോസ് ക്യാമറയിൽ പകർത്തിയത്. ഡാനിയ വർക്കിയാണ് മേക്കപ്പ് ചെയ്തത്. ജോയൽ അറക്കലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.