സോഷ്യൽ മീഡിയയിലൂടെ വളർന്നുവരുന്ന ഒരുപാട് താരങ്ങൾ ഇന്ന് ഈ കൊച്ചുകേരളത്തിലുണ്ട്. ലോക്ക് ഡൗൺ നാളുകളിൽ ടിക്-ടോക് സജീവമായ നിന്ന സമയത്ത് നിരവധി പേരാണ് ഇത്തരത്തിൽ വൈറൽ താരങ്ങളായി മാറിയത്. ആ കൂട്ടത്തിൽ മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് കയറിക്കൂടിയ ഒരാളാണ് അമൃത സജു. ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് അമൃത.
ഐശ്വര്യ റായിയുടെ മുഖസാദൃശ്യമാണ് അമൃതയെ ഇത്രത്തോളം പ്രശസ്തയാക്കിയത്. ആദ്യമൊക്കെ വീഡിയോ ചെയ്യുമ്പോൾ സ്ഥിരമായി കമന്റ് വരികയും തുടർന്ന് ഐശ്വര്യ റായിയുടെ സിനിമയിലെ റീൽസും, ടിക് ടോക്കും ചെയ്യുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. തൊടുപുഴകാരി ഐശ്വര്യ റായ് എന്നാണ് ഇപ്പോൾ അമൃത അറിയപ്പെടുന്നത് തന്നെ. ഇതിലൂടെ ഒരുപാട് അവസരങ്ങൾ ലഭിച്ചു.
മോഡലിംഗ് രംഗത്ത് മാത്രമല്ല, മ്യൂസിക് വീഡിയോസിലും ആൽബം സോങ്ങിലുമൊക്കെ അമൃത ഭാഗമായി. മൃണാ സിഗ്നേച്ചർ എന്നൊരു ക്ലോത്തിങ് ബ്രാൻഡും അമൃത തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ധാരാളം ടെലിവിഷൻ പരിപാടികളിലും അമൃത പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസിലെ മത്സരാർത്ഥി ആയിരുന്നു അമൃത. അതിൽ ബ്ലെസ്സലിക്ക് ഒപ്പമായിരുന്നു അമൃത ജോഡി ആയത്.
സ്റ്റാർ മാജിക്കിലും ഇടയ്ക്ക് അമൃത പങ്കെടുത്തിട്ടുണ്ട്. അതേസമയം അമൃതയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സേതുമാധവൻ തമ്പിയുടെ കോഓർഡിനേഷനിൽ അതുൽ രാജ് എടുത്ത ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. വിദ്യ കെ ആറാണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്രയും ഗ്ലാമറസായിട്ട് അമൃതയെ ആദ്യമായിട്ടാണ് കാണുന്നത് ആരാധകരും പറഞ്ഞു.