December 2, 2023

‘കുടുംബവിളക്കിലെ പഴയ ശീതൾ!! ബീച്ചിൽ ഫോട്ടോഷൂട്ടുമായി നടി അമൃത നായർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. മോഹൻലാലിൻറെ നായികയായി മലയാളികൾക്ക് സുപരിചിതയായ ഒരു താരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. തന്മാത്രയിലെ മോഹൻലാലിൻറെ നായിക മീര വാസുദേവൻ ആണ് കുടുംബവിളക്കിലെ സുമിത്രയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പരയാണ് ഇത്. മറ്റു സീരിയലുകളിലെ പോലെ കുടുംബവിളക്കിൽ നിന്നും ഇടയ്ക്ക് കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ മാറിവരാറുണ്ട്.അങ്ങനെ അതിലെ സുമിത്രയുടെ ഇളയമകളായ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അമൃത നായർ. പാർവതി വിജയിക്ക് പകരം വന്ന താരമായിരുന്നു അമൃത.

ഒരുപക്ഷേ പാർവതിയെക്കാൾ പ്രേക്ഷകർക്ക് ശീതളായി ഇഷ്ടപ്പെട്ടത് അമൃതയെ ആയിരുന്നു. പക്ഷേ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് അമൃതയും സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. ഒരിടത്തൊരു രാജകുമാരി, ഡോക്ടർ റാം എന്നീ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് അമൃത ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിദ്ധ്യമാണ് അമൃത.

നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അമൃത അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ അമൃത ചെയ്ത ബീച്ച് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. വിപിൻ ജെ കുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കറുപ്പ് ഷോർട്സും വെള്ള ഇന്നർ ബനിയനും അതിന് പുറത്തായി ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അമൃത ബീച്ചിൽ നടക്കുന്നത്.