ഈ കഴിഞ്ഞ മാസമാണ് ഗായികയായ അമൃത സുരേഷും സംഗീത സംവിധായകനായ ഗോപിസുന്ദറും തങ്ങൾ ഒന്നിച്ചു ജീവിക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകർക്ക് ഒപ്പം ഇരുവരും ഒരുമിച്ച് പങ്കുവച്ചത്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നുവെങ്കിലും ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഒന്നിക്കാൻ തീരുമാനിച്ചത്. അമൃത സുരേഷ് നടൻ ബാലയുമായി നേരത്തെ വിവാഹിതയായ ഒരാളാണ്.
ഗോപി സുന്ദറിനാകട്ടെ ആദ്യ വിവാഹ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. അവർ രണ്ട് പേരും അമ്മയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. അമൃതയുടെ മകൾ അമ്മയ്ക്ക് ഒപ്പം തന്നെയാണ്. ഇരുവരും ഒന്നിക്കുന്ന എന്ന വാർത്ത വന്നപ്പോൾ അതിന് വിമർശനങ്ങളും പരിഹാസ കമന്റുകളും ഒരുപാട് കേൾക്കേണ്ടി വന്നിരുന്നു. അവരുടെ ഫോട്ടോസിന് താഴെയും പോസ്റ്റുകൾക്ക് താഴെയും മോശം കമന്റുകൾ ഒരുപാട് വന്നു.
അതിന് എതിരെ ഇരുവരും പ്രതികരിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വായടപ്പിച്ച് ഇരുവരും തങ്ങളുടെ സന്തോഷകരവും രസകരവുമായ മുഹൂർത്തങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ അമൃത പാടുകയും ഗോപി സുന്ദർ അതിന് ചെണ്ടയിൽ താളം കൊട്ടുകയും ചെയ്യുന്ന ഒരു വീഡിയോ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
View this post on Instagram
മലയാളത്തിലെ ഒരു പഴയ ചിത്രത്തിലെ ‘ആലായാൽ തറ വേണം അടുത്തോരമ്പലം വേണം..’ എന്ന മനോഹരമായ ഗാനം അമൃതയുടെ ശ്രുതി മധുരമായ ശബ്ദത്തിൽ പാടിയപ്പോൾ അടുത്ത് നിന്ന ഗോപിസുന്ദറും ഒട്ടും പിന്നോട്ട് വിട്ടില്ല. ചെണ്ടയിൽ അതിന് താളംകൊട്ടി കൂടുതൽ മനോഹരമാക്കി. ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ചത്, അടിപൊളി, ക്യൂട്ട് ജോഡി എന്നിങ്ങനെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടേയിരുന്നു.