February 29, 2024

‘വെക്കേഷൻ മൂഡിൽ അമൃതയും ഗോപി സുന്ദറും, വീണ്ടും ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ വിധികർത്താവ് ആയിരുന്ന ശരത്തിന്റെ സംഗീതത്തിൽ ഇറങ്ങിയ പുള്ളിമാൻ എന്ന സിനിമയിലാണ് അമൃത ആദ്യമായി പാടിയത്. പിന്നീട് നിരവധി സിനിമകളിലും അന്യഭാഷകളിലും പാടി കഴിവ് തെളിയിച്ചു അമൃത.

സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി എത്തുന്ന സമയത്താണ് അമൃത അതിൽ അതിഥിയായി എത്തിയ നടൻ ബാലയും പരിചിതയാകുന്നതും പിന്നീട് ഇരുവരും തമ്മിൽ വിവാഹ ബന്ധത്തിൽ വരെ എത്തിയതും. അവന്തിക എന്ന പേരിൽ ഒരു മകളും താരദമ്പതിമാർക്ക് ജനിച്ചു. പക്ഷേ അമൃതയും ബാലയും തമ്മിൽ ബന്ധം വേർപിരിയുകയും മകൾ അമ്മയ്ക്ക് ഒപ്പം താമസിക്കുകയും ചെയ്തു.

പിന്നീട് അമൃത ഏറെ വർഷത്തോളം മറ്റൊരു വിവാഹ ബന്ധത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഈ കഴിഞ്ഞ ഒന്നിച്ച ജീവിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ താമസിക്കുന്നത്. അവന്തികയും ഇവർക്കുമുണ്ട്. ഗോപിസുന്ദറിന് ഒപ്പം ഒന്നിച്ച ജീവിക്കാൻ തീരുമാനിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും അമൃത കേൾക്കേണ്ടി വന്നിട്ടുണ്ട്.

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടുപേരാണ് അമൃതയും ഗോപിസുന്ദറും. ഇരുവരും ഒരുമിച്ച് വെക്കേഷൻ വൈബ് ആസ്വദിക്കുകയാണ്. അമൃതയെ ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പ്രണയാർദ്രമായ തങ്ങളുടെ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുമുണ്ട്. പൂളിൽ നിന്നുള്ള ഒരു ഫോട്ടോയും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ദീപിക ലൈറ്റ് എന്നാണ് ആരാധകർ അതിന് കമന്റ് നൽകിയത്.