ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. അതിന്റെ ഫൈനലിൽ എത്തിയില്ലെങ്കിൽ കൂടിയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ അമൃത ഏറെ ജനപ്രിയയായ ഒരു മത്സരാർത്ഥി ആയിരുന്നു. ആ ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് അമൃതയുടെ വിവാഹ ജീവിതത്തിനും മലയാളികൾ സാക്ഷ്യം വഹിച്ചത്.
ഷോയിൽ അതിഥിയായി എത്തിയ നടൻ ബാല, അമൃതയെ കണ്ട് ഇഷ്ടപ്പെടുകയും പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു. അവന്തിക എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. പക്ഷേ അമൃതയും ബാലയും തമ്മിൽ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. മകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. പാപ്പു എന്നാണ് അമൃത മകൾ അവന്തികയെ വിളിക്കുന്നത്.
അമൃത ഇപ്പോൾ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒരുമിച്ചാണ് ജീവിക്കുന്നത്. മകളും ഇവർക്കൊപ്പമുണ്ട്. ഗോപിസുന്ദറും നേരത്തെ വിവാഹിതനായിരുന്നു. മകൾക്ക് ഒപ്പമുള്ള വീഡിയോസ് അമൃത പങ്കുവെക്കാറുണ്ട്. ഫുട്ബോൾ ലോകകപ്പ് നടക്കുന്ന ഈ സമയത്ത് മകൾക്കൊപ്പം പന്ത് തട്ടുന്ന ഒരു വീഡിയോ അമൃത പങ്കുവച്ചിരിക്കുകയാണ്. തനിക്ക് കാൽപന്തുകളി അത്ര അറിയില്ലെന്ന് അമൃത പറയുന്നുണ്ട്.
മകൾ കടുത്ത ഫുട്ബാൾ ആരാധികയാണെന്നും വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ബോൾ തട്ടിക്കളിച്ച് നടക്കുമെന്നും അമൃത പറയുന്നു. അമൃതയുടെ മകൾ നല്ല രീതിയിൽ കിക്ക് എടുക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. മകൾക്ക് ബോൾ തട്ടികൊടുക്കുന്ന അമൃതയും മോശമല്ലെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. പാപ്പുവിന് കൂടുതൽ ട്രെയിനിങ് കൊടുത്താൽ നന്നായി കളിക്കുമെന്നും ചിലർ പറയുന്നു.
View this post on Instagram