ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഗായിക അമൃത സുരേഷ്. മലയാള സിനിമയിൽ പിന്നണി ഗായികയായി അത് വഴി അമൃത മാറി. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ഷോയാണ് അമൃത മലയാളികൾക്ക് പ്രിയങ്കരിയാക്കാൻ കാരണമായത്. ഒരു ഗായിക എന്ന നിലയിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഒരുപാട് കാര്യങ്ങൾ അമൃതയ്ക്ക് ആ ഷോയിലൂടെ സംഭവിച്ചു.
അതിൽ പങ്കെടുക്കുന്ന സമയത്താണ് നടൻ ബാല അതിൽ മുഖ്യാതിഥിയായി ചില എപ്പിസോഡുകളിൽ എത്തിയതും ബാലയും അമൃതയും തമ്മിൽ പ്രണയത്തിലായി വിവാഹിതരാകുന്നത്. അവന്തിക എന്ന പേരിൽ ഒരു മകളും ഈ താരദമ്പതികൾക്ക് ഉണ്ട്. പക്ഷേ സ്വകാര്യ കാരണങ്ങളാൽ ഇരുവരും തമ്മിൽ വേർ പിരിഞ്ഞു. രണ്ട് പേരും അവരുടെ ജീവിതവുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.
അമൃതയും സംഗീത സംവിധായകനായ ഗോപി സുന്ദറും തമ്മിൽ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയാണ് ഒന്നിച്ചു ജീവിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. മിക്കപ്പോഴും അമൃത വാർത്തകളിൽ ഇപ്പോൾ ഇടംപിടിക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള ഓരോ നിമിഷവും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത് പിന്നീട് വൈറലാവുകയാണ് പതിവ്.
View this post on Instagram
വീക്ക് എൻഡ് മൂഡിലുള്ള അമൃത ഇപ്പോഴിതാ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്നതിന്റെ വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നപ്പോൾ അമൃത ഹോട്ട് ലുക്കായി പോയെന്ന് വീഡിയോ കണ്ട് ചിലർ അഭിപ്രായപ്പെടുന്നു. “ഈ ലോകം ശരിയാണെന്ന് തോന്നിപ്പിക്കാൻ നിനക്ക് മാത്രമേ കഴിയൂ.. ക്ഷമിക്കണം സുഹൃത്തുക്കളേ, എന്റെ പൂൾ വീഡിയോകളിൽ എനിക്ക് വല്ലാത്ത താൽപ്പര്യമുണ്ട്..”, അമൃത വീഡിയോടൊപ്പം കുറിച്ചു.