ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. അന്ന് ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രശസ്തയായി മാറിയ മത്സരാർത്ഥികളിൽ ഒരാളാണ് അമൃത സുരേഷ്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സ്റ്റേജ് ഷോകൾക്കും പരിപാടികൾക്കും പുറമേ സിനിമയിൽ നിന്ന് വരെ പാടാൻ അവസരങ്ങൾ ലഭിച്ചിരുന്നു.
സ്റ്റാർ സിംഗറിലെ വിധികർത്താവായിരുന്ന ശരത്തിന്റെ സംഗീതത്തിൽ തന്നെയാണ് അമൃത സിനിമയിൽ ആദ്യമായി പാടുന്നത്. ജൂൺ എന്ന സിനിമയിലെ മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനം പാടിയത് അമൃത ആയിരുന്നു. അമൃതയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനവും സിനിമയിലെ ഈ ഗാനമാണ്. ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് അതിൽ അതിഥിയായി എത്തുന്ന ബാലയുമായി പരിചിതയാകുന്നത്.
പിന്നീട് ഇരുവരും വിവാഹിതരായി. അവന്തിക എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. ബാലയും ബന്ധം വേർപിരിഞ്ഞ അമൃത അതിന് ശേഷം കുറെ വർഷങ്ങളായി മകൾക്ക് ഒപ്പം വേറെയൊരു വിവാഹത്തെ പറ്റി ചിന്തിക്കാതെയാണ് ജീവിച്ചത്. ഈ വർഷമാണ് സംഗീത സംവിധായകനായ ഗോപിസുന്ദറുമായി അമൃത ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഗോപിസുന്ദറും നേരത്തെ വിവാഹിതനായിരുന്നയാളാണ്.
View this post on Instagram
അമൃതയും അനിയത്തി അഭിരാമിയും ചേർന്ന് ബിഗ് ബോസിൽ ഒരുമിച്ച് മത്സരാർത്ഥികളായും എത്തിയിരുന്നു. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ ദുബൈയിലെ ദൈറയിലെ സിറ്റി സെന്ററിൽ അമൃതയുടെ ഒരു മ്യൂസിക് ഷോ ഉണ്ടായിരുന്നു. അവിടെയുള്ള മലയാളികളെ ഇളക്കിമറിച്ചുള്ള പ്രകടനമായിരുന്നു അമൃതയുടേത്. ഇതിന്റെ വീഡിയോ അമൃത തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.