‘ആത്മീയ പാതയിൽ ഗായിക അമൃത സുരേഷ്!! ഇനിയിപ്പോ സന്യാസമാണ് നല്ലതെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതയായി മാറി പിന്നീട് സിനിമയിൽ പിന്നണി ഗായികയായി മാറി ഒരുപാട് ആരാധകരെ നേടിയിട്ടുള്ള ഒരാളാണ് അമൃത സുരേഷ്. നിരവധി സിനിമകളിൽ അമൃത പാടിയിട്ടുണ്ട്. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി നിൽക്കുമ്പോഴാണ് അമൃതയും നടൻ ബാലയുമായി പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരായി.

ഒരു മകളും ജനിച്ചിരുന്നു. പിന്നീട് ബാലയുമായി വേർപിരിഞ്ഞ അമൃത മകൾക്ക് ഒപ്പമുള്ള ഒരു ജീവിതമായി മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വർഷമാണ് അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഗോപിയുമായി പിരിഞ്ഞുവെന്ന് ചില റിപ്പോർട്ടുകൾ കുറച്ച് നാളുകളായി വരുന്നുണ്ട്. ഇരുവരും ഒരുമിച്ച് യാത്രകൾ ചെയ്യുന്നതിന്റെയും അല്ലാതെയുമുള്ള ഫോട്ടോസ് പങ്കുവെക്കാറുണ്ടായിരുന്നു.

അതിപ്പോൾ കാണാൻ സാധിക്കാത്തതാണ് ഇതിന് കാരണമായി എല്ലാവരും കാണുന്നത്. കഴിഞ്ഞ ദിവസം അമൃത ഹൈദരാബാദിലെ സമത മൂർത്തി ശ്രീ രാമാനുജ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ‘സമത്വതയുടെ പ്രതിമ’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിമ ഇവിടെയാണ് ഉള്ളത്. ഒറ്റയ്ക്കാണ് അമൃത പോയിരിക്കുന്നത്. ഗോപി സുന്ദർ ഒപ്പമില്ലെന്ന് മനസ്സിലാക്കിയ ചിലർ കമന്റുകളിലൂടെ ഇത് ചോദിക്കുന്നുണ്ട്.

ഇനിയിപ്പോ സന്യാസമാണ് നല്ലതെന്നും ഗോപി തൊട്ടല്ലോ എന്നുമൊക്കെ പരിഹസിച്ച് കമന്റുകൾ അമൃതയുടെ പോസ്റ്റിന് താഴെ ഇട്ടിരിക്കുകയാണ്. രണ്ട് കൈ പൊക്കി പിടിച്ചുള്ള ഒരു സ്മൈലി മറുപടിയായി ഒരാൾക്ക് അമൃത കൊടുത്തിട്ടുമുണ്ട്. ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അമൃതയെന്ന് ചിത്രങ്ങളിൽ നിന്ന് പലപ്പോഴും മലയാളികൾക്ക് വ്യക്തമായിട്ടുള്ള ഒരാളാണ്. അമൃതാനന്ദമയിയുടെ ഭക്തയാണ് അമൃത.