സംഗീത ലോകത്ത് ഇന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന രണ്ട് പേരാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിശേഷ വാർത്ത പങ്കുവച്ചപ്പോൾ മുതൽ ഇരുവരെയും പറ്റിയുള്ള കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ മിക്ക ദിവസങ്ങളിൽ ഇടംപിടിക്കുന്നത്. ഇരുവരും നേരത്തെ വിവാഹിതരായവർ ആയിരുന്നു. പക്ഷേ ആ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് പരസ്പരം ഒന്നിച്ചത്.
ഗോപി സുന്ദറിന്റെ കാര്യത്തിൽ ഇത് മൂന്നാമത്തെ ബന്ധം കൂടിയാണ്. ഇടയ്ക്ക് മറ്റൊരു ഗായികയുമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു. സംഗീത ലോകത്തും ഇരുവരും പുതിയ കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നുണ്ട്. മ്യൂസിക് വീഡിയോസും, സ്റ്റേജ് ഷോകളുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ മകളുടെ ജന്മദിനം.
ഒരു അച്ഛനെ പോലെ തന്നെ അമൃതയുടെ മകളുടെ ജന്മദിനം ഗോപി സുന്ദർ ആഘോഷമാക്കിയിരുന്നു. കേക്ക് മുറിച്ചും സദ്യ കഴിച്ചുമെല്ലാം ഇരുവരും മകൾക്കും ജന്മദിനം അടിച്ചുപൊളിച്ചിരുന്നു. അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തായ്‌ലൻഡിലെ പട്ടായയിൽ ഇരുവരും ഒരുമിച്ച് യാത്ര പോയത്. അന്ന് മകളെ കളഞ്ഞോ, ഒഴിവാക്കിയോ തുടങ്ങിയ കമന്റുകളാണ് നേരിടുകയും ചെയ്തിരുന്നു.
View this post on Instagram
ഇപ്പോഴിതാ പട്ടായ യാത്രയിലെ മനോഹരമായ കാഴ്ചകളും വീഡിയോസും കോർത്തിണക്കി അമൃത ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. വീഡിയോയിൽ അമൃതയെ സ്റ്റൈലിഷ് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ‘പട്ടായ സ്റ്റോറീസ് വിത്ത് യു..’ എന്നായിരുന്നു അമൃത വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. നെഗറ്റീവ് പറയുന്നവർക്ക് മുന്നിൽ ഇതുപോലെ ജീവിച്ചു കാണിച്ചുകൊടുക്ക് എന്നായിരുന്നു ഒരു ആരാധിക ഇട്ട കമന്റ്.