ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. മത്സരാർത്ഥിയായി വന്ന അമൃത പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമ പിന്നണി ഗായികയായി മാറി, ഇന്ന് ഒരുപാട് ആരാധകരുള്ള ഒരാളാണ്. ജൂണിൽ മിന്നി മിന്നി എന്ന അമൃത പാടിയ ഗാനമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവയാണ്. അമൃതം ഗമായ എന്ന ഒരു മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്.
ഷോയിൽ നിൽക്കുന്ന സമയത്താണ് നടൻ ബാലയും പരാചിതയാകുന്നതും പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തത്. ഒരു മകളും ഇരുവർക്കുമുണ്ട്. പക്ഷേ വിവാഹബന്ധം പിന്നീട് ഇരുവരും വേർപിരിഞ്ഞു. അതിന് ശേഷം ഏറെ വർഷങ്ങളായി മകൾക്ക് സിംഗിൾ ലൈഫിലാണ് പോയികൊണ്ടിരുന്നത്. കഴിഞ്ഞ വർഷമാണ് സംഗീത സംവിധായകനായ ഗോപിസുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.
ഗോപിസുന്ദറും നേരത്തെ വിവാഹിതനായി ബന്ധം പിരിഞ്ഞ ഒരാളാണ്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ശേഷമാണ് കേൾക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വിമർശനങ്ങൾക്ക് എതിരെ ഇരുവരും പ്രതികരിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനും യോഗിയുമായ സദ്ഗുരുവിനെ നേരിട്ട് കണ്ടതിന്റെ അമിത സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മീറ്റിൽ വച്ചാണ് അമൃതയും എത്തിയത്. വാക്കുകൾ ഇല്ലാത്ത നിമിഷം എന്നാണ് ഫോട്ടോസിന് ഒപ്പം അമൃത കുറിച്ചത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.