കഴിഞ്ഞ വർഷമായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്. വിവാഹിതരായി എന്ന് ഇതുവരെ അമൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ കൂടിയും ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. അമൃതയും ഗോപിസുന്ദറും നേരത്തെ വിവാഹിതരായിരുന്നെങ്കിലും ആ ബന്ധങ്ങൾ വേർപ്പെടുത്തിയിരുന്നു.
ഒന്നിച്ച ജീവിക്കാൻ തീരുമാനം എടുത്ത ശേഷം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇരുവരും നേരിട്ടത്. കൂട്ടത്തിൽ കൂടുതൽ വിമർശനങ്ങൾ കേട്ടത് ഗോപി സുന്ദറിനായിരുന്നു. വിമർശകർക്ക് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്നെ ഇരുവരും മറുപടി നൽകിയിട്ടുണ്ട്. എങ്കിലും അത്തരം പരിഹാസ കമന്റുകൾക്ക് യാതൊരു കുറവും ഇപ്പോഴും വന്നിട്ടില്ല.
ഒരുമിച്ച് യാത്രകൾ ചെയ്യുന്നതിന്റെയും സ്റ്റേജ് ഷോകളിൽ തിളങ്ങുന്നതിന്റെയും ചിത്രങ്ങളും മ്യൂസിക് വീഡിയോകൾ ചെയ്യുകയും ഗോപി സുന്ദറിന്റെ സംഗീതത്തിൽ പാടുകയും ചെയ്യുന്നതൊക്കെ സമൂഹ മാധ്യമങ്ങളിൽ ഇരുവരും പങ്കുവച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും വേറെ വേറെ സ്ഥലങ്ങളിലാണ്. അമൃതയാണെകിൽ ഈ കഴിഞ്ഞ ദിവസം ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബൈയിൽ പോയിരുന്നു.
ഇപ്പോഴിതാ അമൃത ഗോപി സുന്ദറിനെ മിസ് ചെയ്യുന്നുവെന്നും കാണാനായി കാത്തിരിക്കുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “എന്റെ സന്തോഷം!! നിന്നെ കാണാൻ കാത്തിരിക്കാനാവില്ല..’, അമൃത ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഗോപി സുന്ദറാകട്ടെ അമൃതയുടെ അനിയത്തി അഭിരാമിക്ക് ഒപ്പമുള്ള ഒരു ഫോട്ടോ സ്റ്റോറി ആക്കിയിരുന്നു. നിങ്ങളെ രണ്ട് പേരെയും മിസ് ചെയ്യുന്നുവെന്ന് ആ സ്റ്റോറി ഷെയർ ചെയ്തു കുറിച്ചിരുന്നു.