‘പെണ്ണിന്റെ മാറിലെ തുണി ഒരൽപം മാറി കിടന്നാൽ..’ – സദാചാര വാദികളുടെ വായടപ്പിച്ച് അമേയ മാത്യു

സമൂഹ മാധ്യമങ്ങളിൽ നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ ഒന്നാണ് സദാചാര വാദികളുടെ കമന്റുകളും അതുപോലെ ചില ഞരമ്പൻമാരുടെ മോശം കമന്റുകളും. മിക്കപ്പോഴും താരങ്ങളും ഇത് കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോവാറാണ് പതിവ്. എന്നാൽ ചില സമയങ്ങളിൽ താരങ്ങൾ ഇത്തരം കമന്റുകൾക്ക് വളരെ രൂക്ഷമായി മറുപടി നല്കാറുണ്ട്.

ചിലർ കമന്റുകൾക്ക് സ്ക്രീൻഷോട്ട് എടുത്ത് അത് പോസ്റ്റ് ചെയ്താണ് മറുപടി കൊടുക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റി ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ആട്‌ 2 എന്ന സിനിമയിലാണ് ആദ്യമായി അമേയ അഭിനയിക്കുന്നതെങ്കിലും താരത്തിനെ പ്രേക്ഷകർ കൂടുതലായി തിരിച്ചറിഞ്ഞ് തുടങ്ങിയത് കരിക്കിന്റെ വീഡിയോയിൽ അഭിനയിച്ചപ്പോഴാണ്.

അമേയ വ്യത്യസ്തമായ ക്യാപ്ഷനുകളും കിടിലം ഫോട്ടോഷൂട്ടുകളും ചെയ്ത ആരാധകരെ ഞെട്ടിക്കാറുണ്ട്. അമേയ പുതിയ ഫോട്ടോഷൂട്ടിന് നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സദാചാര വാദികളുടെ വയ്യാടിപ്പിച്ച മറുപടിയാണ് ക്യാപ്ഷനിലൂടെ അമേയ നൽകിയിരിക്കുന്നത്. “സദാചാരം.. ഒരു പെണ്ണിന്റെ മാറിലെ തുണി ഒരൽപം മാറി കിടന്നാൽ ഒന്ന് കണ്ണ് ഓടിക്കാത്ത സദാചാരവാദികൾ ആരേലും ഇന്ന് ഈ നാട്ടിലുണ്ടോ?”, അമേയ കുറിച്ചു.

ഭരത്ത് കെ.ആറാണ് അമേയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “അറിയാതെ നോക്കിയാൽ കുഴപ്പമുണ്ടോ?, കാണാത്ത പോലെ ഇരിക്കാം, അവർ പകൽ മാന്യന്മാരാണ് തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്നത്. ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ സിനിമകളിലാണ് ഇതുവരെ അമേയ അഭിനയിച്ചിട്ടുളളത്.