സിനിമയിൽ അഭിനയിച്ചതിനേക്കാൾ സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകളിലൂടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയ താരമാണ് നടി അമേയ മാത്യു. അമേയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ള വീഡിയോസും ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവാറുണ്ട്. അമേയ അതിനൊപ്പം പോസ്റ്റ് ചെയ്യാറുള്ള ക്യാപ്ഷനാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ സംഭവം.
ഗ്ലാമറസ് ഷൂട്ടുകളേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് അതിനൊപ്പം അമേയ എഴുതാറുള്ള ക്യാപ്ഷനുകളാണ്. അമേയ പുതിയ ഒരു വീഡിയോയും അതിനൊപ്പം എഴുതിയ ക്യാപ്ഷനുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുന്നാറിലെ പറക്കാട്ട് റിസോർട്ടിൽ വച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കിടിലം മിനി സ്കർട്ടിലാണ് അമേയ ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
“ഇനി ഒന്ന് കറങ്ങിയിട്ട് നേരെ നടന്നേ.. ലെ ഞാൻ, അല്ലേലും കറക്കം എന്നും എൻറെ ഒരു വീക്നെസ് ആയിരുന്നു..”, എന്ന തലക്കെട്ടോടെയാണ് അമേയ വീഡിയോ പോസ്റ്റ് ചെയ്തത്. ക്യാപ്ഷൻ വ്യത്യസ്തമാക്കുമ്പോൾ പോസ്റ്റിന് റീച് കൂടും എന്നാണ് ഒരു ആരാധകൻ വീഡിയോയുടെ താഴെ കമന്റ് ചെയ്തത്. അമൽ എൻ.ആർ ആണ് അമേയയുടെ വീഡിയോ എടുത്തിരിക്കുന്നത്.
ആട് 2 എന്ന സിനിമയിലൂടെയാണ് അമേയ അഭിനയ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ വീഡിയോയിലൂടെയാണ് അമേയ മലയാളികൾക്ക് സുപരിചിതയായി മാറിയത്. അത് കഴിഞ്ഞ് മറ്റു സിനിമകളിൽ നിന്ന് അവസരങ്ങൾ വരികയും ചെയ്തു. ഖാജൂ റാവു ഡ്രീംസ് എന്ന സിനിമയാണ് അമേയ അഭിനയിച്ചതിൽ ഇനി പുറത്തിറങ്ങാനുള്ളത്.