സിനിമയിൽ അഭിനയിക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ എന്താണ് കാര്യം എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ! അഭിനേതാക്കൾ ഷൂട്ടിംഗ് സമയത്ത് അല്ലാതെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് കുടുംബങ്ങളോടൊപ്പം ആയിരിക്കും. അത് കഴിഞ്ഞാൽ അവർ സമൂഹ മാധ്യമങ്ങളിലെ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുണ്ട്. സിനിമയുടെ പ്രൊമോഷനുകൾക്ക് വേണ്ടി മാത്രമായിരിക്കില്ല അത്.
സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നത് വഴി അവർക്ക് കൂടുതൽ ആരാധകരെ നേടാനും സാധിക്കാറുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിന്ന് ഒരുപാട് ആരാധകരെ നേടിയ ഒരു നടിയാണ് അമേയ മാത്യു. ഈ പേര് മലയാളികൾ പലപ്പോഴായി ഓൺലൈനിൽ എമ്പാടും കണ്ടിട്ടും കേട്ടിട്ടുമുണ്ടാവും.
ആട് 2 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് കരിയർ തുടങ്ങിയതെങ്കിലും അമേയ സുപരിചിതയാകുന്നത് കരിക്കിന്റെ വീഡിയോയിൽ അഭിനയിച്ചതിന് ശേഷമാണ്. പിന്നീട് ഫോട്ടോഷൂട്ടുകൾ ചെയ്തും അതിന് രസകരമായ ക്യാപ്ഷനുകൾ നൽകിയും അത് കൂടാതെ ഡാൻസ് റീൽസുകൾ ചെയ്തുമൊക്കെ ഇങ്ങനെ സജീവമായി നിൽക്കുന്ന ഒരാളാണ് അമേയ മാത്യു.
തന്റെ പുതിയ ഗ്ലാമറസ് ഷൂട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേയ. കൈയിൽ ക്യാമറയും പിടിച്ച് ബനിയനും ഷോർട്സും ധരിച്ച് ഹോട്ട് ലുക്കിൽ നടന്ന വരുന്ന അമേയയെ ചിത്രങ്ങളിൽ കാണാം. “മഹേഷേ.. ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല!! പഠിക്കാൻ പറ്റും..” എന്ന ക്യാപ്ഷനാണ് ഈ തവണ അമേയ നൽകിയത്. ഹരി കൃഷ്ണൻ എസ് പിള്ളയാണ് അമേയയുടെ ഈ കിടിലം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.