‘അമ്പോ!! എന്തൊരു അഴകാണ് ഇത്, സാരിയിൽ പൊളി ലുക്കിൽ നടി ദിവ്യ പിള്ള..’ – ഫോട്ടോസ് വൈറൽ

ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അരങ്ങേറിയ നടിയായിരുന്നു ദിവ്യ പിള്ള. പ്രേക്ഷകർ ദിവ്യയെ കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയത് പൃഥ്വിരാജ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ശേഷമായിരുന്നു. സിനിമ തിയേറ്ററുകളിൽ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

മാസ്റ്റർപീസ് എന്ന സിനിമയിലാണ് അതിന് ശേഷം ദിവ്യ അഭിനയിച്ചത്. പൊലീസ് ഓഫീസറായുള്ള ദിവ്യയുടെ പ്രകടനം അന്ന് ഏറെ പ്രശംസകൾ നേടിയിരുന്നു. മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട്‌ ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സേഫ്, കള, സൈമൺ ഡാനിയേൽ, കാത്തുവക്കുള രണ്ട് കാതൽ തുടങ്ങിയ സിനിമകളിൽ ഇതിനോടകം ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇതിൽ തന്നെ കളയിലെ ദിവ്യയുടെ പ്രകടനം അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

ടെലിവിഷൻ ഷോകളിൽ ജഡ്ജ് ആയിട്ടും മെന്റർ ആയിട്ടുമെല്ലാം സജീവമായി നിൽക്കാറുണ്ട്. മലയാളി ആണെങ്കിലും ദിവ്യ പഠിച്ചതും വളർന്നതുമെല്ലാം ദുബൈയിലാണ്. എയർലൈൻ സ്റ്റാഫ് മെമ്പറായി ജോലി ചെയ്യുകയിരുന്നു ദിവ്യ. അത് കഴിഞ്ഞാണ് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് എത്തുന്നത്. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നനാണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു.

വിവാഹിതയായ ശേഷവും അഭിനയം തുടരുന്ന ഒരാളാണ് ദിവ്യ പിള്ള. ഷഫീഖിന്റെ സന്തോഷം, കിംഗ് ഫിഷ് എന്നിവയാണ് ദിവ്യയുടെ അടുത്ത സിനിമകൾ. ദേവരാഗിന് വേണ്ടി ദിവ്യ പിള്ള ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓറഞ്ച് സാരിയിൽ പൊളി ലുക്കിലുള്ള ദിവ്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റാണ്. അരുൺ ദേവാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റിസ്.വാനാണ് മേക്കപ്പ് ചെയ്തത്.


Posted

in

by