December 11, 2023

‘സ്വിമ്മിങ് പൂളിൽ ഗൗൺ ഇട്ടിറങ്ങാൻ എനിക്ക് അറിയില്ല!! ഹോട്ട് ലുക്കിൽ അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയകളിൽ ഇൻഫ്ലുവൻസേഴ്സായി വന്ന ശേഷം മലയാളികളുടെ പ്രിയപെട്ടവരായി മാറുന്ന ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ഇൻഫ്ലുവൻസാറായി മാറി കൊണ്ടിരിക്കുന്ന സിനിമ താരമാണ് നടി അമേയ മാത്യു. ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്ന ഒരാളാണ് അമേയ മാത്യു.

ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമേയ ഇപ്പോൾ. സ്വിമ്മിങ് ഡ്രെസ്സിൽ ഒരു കസേരയിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അമേയ സന്തോഷം പങ്കിട്ടത്. ആരാധകരുടെ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി പറയാൻ സമയം കണ്ടെത്തുകയും ചെയ്തിരുന്നു അമേയ.

കോവളത്തെ താജ് ഗ്രീൻ റിസോർട്ടിൽ വച്ചുള്ള ചിത്രമായിരുന്നു ഇത്. “സ്വിമ്മിങ് പൂളിൽ ഗൗൺ ഇട്ടിറങ്ങാൻ എനിക്ക് അറിയില്ല..” എന്ന് കുറിച്ചുകൊണ്ട് അതെ വേഷത്തിൽ മറ്റൊരു ഫോട്ടോ സ്റ്റോറിയായും അമേയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. “ദിവസം കൂടുംന്തോറും അമേയയുടെ ഗ്ലാമറും കൂടി കൊണ്ടേ ഇരിക്കും” എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ നൽകിയ കമന്റ്.

‘ഖജുരാഹോ ഡ്രീംസ്’ എന്ന സിനിമയാണ് അമേയയുടെ ഇനി പുറത്തിറങ്ങാനുള്ളത്. ദി പ്രീസ്റ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ അമേയയെ മലയാളികൾ ആദ്യം തിരിച്ചറിയുന്നത് കരിക്കിന്റെ ഒരു വീഡിയോയിൽ വന്ന ശേഷമാണ്. പിന്നീട് സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ നേടി.