February 29, 2024

‘ചിറകുകളില്ലാതെ പറക്കാം!! ഷോർട്സിൽ ഹോട്ട് ലുക്കിൽ ഹോളി ആഘോഷിച്ച് അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ധാരാളം ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്ന ഒരുപാട് പുതുമുഖ നടിമാർ മലയാള സിനിമയിൽ ഇന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന താരങ്ങളാണ് ഇവരിൽ ചിലർ. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പ്ലാറ്റുഫോമുകളാണ് ഇന്നത്തെ കാലത്ത് ഉളളത്.

നിരവധി പുതുമുഖ അഭിനേതാക്കളെ സമ്മാനിച്ച കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ ഒരു കോമഡി വീഡിയോയിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അമേയ മാത്യു. സമൂഹ മാധ്യമങ്ങളിലൂടെ വളർന്ന് വന്ന താരമായ അമേയ അതിന് മുമ്പ് ആട് 2 എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ക്ലൈമാക്സിൽ ഒരു സീനിൽ വന്നുപോകുന്ന അമേയ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല.

പക്ഷേ കരിക്കിന്റെ വീഡിയോ വന്നതോടെ അമേയയുടെ കരിയർ തന്നെ മാറി മറിഞ്ഞു. മോഡലിംഗിലും കൂടുതൽ അവസരങ്ങൾ വരുന്നതിനോടൊപ്പം തന്നെ സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചു. ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അമേയ ഒരു ഗ്ലാമറസ് മോഡലായും സോഷ്യൽ മീഡിയയിൽ വളർന്നു കഴിഞ്ഞു. അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിലുള്ളത്.

ആരാധകർക്ക് ഹോളിയും വുമൺസ് ഡേയും ആശംസിച്ച് കൊണ്ട് മുഖത്ത് മുഴുവനും കളർ തേച്ച് തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേയ. ഷോർട്സിൽ ഹോട്ട് ലുക്കിൽ ഹൃദയം തൊടുന്ന ചിത്രങ്ങളിൽ ഒരു സ്‌കേറ്റിങ് ബോർഡും കൈയിൽ പിടിച്ചുകൊണ്ടാണ് അമേയയുടെ പോസ്. ജിനു ജെ.കെ ഫോട്ടോഗ്രാഫിയാണ് അമേയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.