ഇന്ന് മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു താരത്തിന് ലഭിക്കുന്ന അതെ പിന്തുണ യൂട്യൂബ് വെബ് സീരീസുകളിലും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോസിലൂടെയും ഒക്കെ വരുന്ന പ്രതിഭകൾക്ക് ലഭിക്കാറുണ്ട്. സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്.
എന്നാൽ സിനിമയിലൂടെ തുടങ്ങി പിന്നീട് ഓൺലൈനിൽ ഒറ്റ വീഡിയോയിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലാണ് അമേയ മാത്യു ആദ്യമായി അഭിനയിക്കുന്നത്. അതും ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒറ്റ സീനിൽ മാത്രമാണ് അമേയ അഭിനയിച്ചത്. പക്ഷേ അമേയ അതിന് ശേഷം പലരും തിരിച്ചറിയാൻ കഴിയുന്ന ഒരു കഥാപാത്രം ആയിരുന്നില്ല.
പിന്നീട് അമേയ ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ ടീമായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിക്കുകയും അത് വലിയ രീതിയിൽ അമേയ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്യൂട്ട് ലുക്കിലുള്ള കുട്ടിയെ തപ്പി സോഷ്യൽ മീഡിയയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പിന്നീട് അമേയയുടെ ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ധാരാളം സിനിമകളിൽ നിന്ന് അവസരങ്ങളും ലഭിച്ചിട്ടുണ്ട്. അമേയ നായികയായി അഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. “കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത..!” എന്ന ക്യാപ്ഷനോടെ അമേയ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഒരു ഡാൻസ് വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങൾ ആണെന്നും ആരാധകരോട് അതിന് വേണ്ടി കാത്തിരിക്കാൻ പോസ്റ്റിലൂടെ അമേയ സൂചിപ്പിക്കുകയും ചെയ്തു.