സിനിമയിൽ അഭിനയിക്കാൻ ഇന്ന് ഓഡിഷൻ പങ്കെടുക്കാതെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി എത്താൻ അവസരങ്ങൾ ധാരാളമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു കഴിഞ്ഞ് അത് വൈറലായി മാറിയാൽ തന്നെ പലരും സിനിമയിലേക്ക് എത്തിപ്പെടാറുണ്ട്. സിനിമയിലേക്ക് എത്താനുള്ള പലർക്കും ഒരു ചവിട്ടുപടിയാണ് ഇത്തരം പ്ലാറ്റുഫോമുകൾ.
കരിക്ക് എന്ന കോൺടെന്റ് ക്രീറ്റോർസിന്റെ ഒരു വീഡിയോയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി അമേയ മാത്യു. അമേയ അതിന് മുമ്പ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിൽ കൂടിയും ഭൂരിഭാഗം പേരും ശ്രദ്ധിച്ചത് കരിക്കിൽ അഭിനയിച്ച ശേഷമാണ്. ആ സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്ന അമേയയുടെ ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടും വീണ്ടും ശ്രദ്ധനേടാൻ തുടങ്ങിയിരുന്നു.
രണ്ടും കൂടിയായപ്പോൾ അമേയ താരമായി മാറി. സിനിമകളിൽ അഭിനയിക്കാനും അവസരങ്ങൾ അമേയയെ തേടിയെത്തി. ഇതുവരെ നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും അവരെക്കാൾ പ്രശസ്തി അമേയ നേടി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അമേയയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അതിനൊപ്പം അമേയ എഴുതാറുള്ള വെറൈറ്റി ക്യാപ്ഷൻ ആരാധകർക്ക് ഇഷ്ടമാണ്.
ഇപ്പോഴിതാ കറുപ്പ് ഔട്ട് ഫിറ്റിൽ അമേയ തിളങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. “ഒരുപക്ഷേ എന്റെ ഇഷ്ട നിറം ‘കറുപ്പാ’യതുകൊണ്ടാകാം.. ഈ സമൂഹത്തിലെ പല കുത്തു വാക്കുകൾക്ക് മുന്നിലും എനിക്ക് ഇങ്ങനെ ചിരിച്ചു കൊണ്ട് നിൽക്കാൻ പറ്റുന്നത്..”, അമേയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. റോബിൻ തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കറുപ്പ് താ.. എനക്ക് പുടിച്ച കളർ എന്ന് ആരാധകനും കമന്റ് നൽകി.