ചുരുക്കം ചില സിനിമകളിലോ വെബ് സീരീസുകളിലോ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. പലരും പിന്നീട് സോഷ്യൽ മീഡിയയിലൂടെ സജീവമായി കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് നടിയും മോഡലുമായ അമേയ മാത്യു. യൂട്യൂബിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അമേയ.
യൂട്യൂബിൽ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷം അമേയ ഇൻറർനെറ്റിൽ മലയാളികൾ തിരയുകയും അതെ തുടർന്ന് അമേയയുടെ ഒരു ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തതോടുകൂടിയാണ് അമേയ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. അതിന് മുമ്പ് ജയസൂര്യയുടെ ആട് 2 എന്ന സിനിമയിൽ അമേയ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതും ക്ലൈമാക്സിലെ ഒരു സീനിലാണ്.
ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒളിച്ചോടുന്ന പെൺകുട്ടിയായിട്ടാണ് അമേയ അഭിനയിച്ചത്. അതിന് ശേഷം സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ അമേയയ്ക്ക് ലഭിച്ചു. അതോടൊപ്പം സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളും അതിനൊക്കെ രസകരമായ ക്യാപ്ഷനുമൊക്കെയായി വളരെ സജീവമായി നിൽക്കാനും അമേയ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഒരു ഗ്ലാമറസ് താരം കൂടിയാണ് അമേയ.
ഇപ്പോൾ തന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് അവധി ആഘോഷിക്കാനായി തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് പോയിരിക്കുകയാണ് അമേയ. ബാങ്കോക്കിലെ വാക്സ് മ്യൂസിയവും അതുപോലെ ബുദ്ധ ക്ഷേത്രവുമെല്ലാം അമേയ സന്ദർശിച്ചിരുന്നു. അവിടെ നിന്നുള്ള രസകരമായ ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ അമേയ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇൻബോക്സിൽ കോഴിസംഹാരം.. ഔട്ട് സൈഡിൽ സീതാപ്രയാണം!! അമേയാസ് സീതാരാമം..”, അമേയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.