ലാൽ ജോസ് മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. ഒരുപാട് നടിമാരാണ് ലാൽജോസിന്റെ സിനിമയിലൂടെ വന്ന് മലയാളത്തിൽ തിരക്കുള്ള നടിമാരായി മാറിയത്. നീലത്താമര എന്ന സിനിമയിലൂടെ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് നടി അമല പോൾ. പക്ഷേ സിനിമയിൽ അധികം ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തമിഴിൽ ഇറങ്ങിയ മൈന എന്ന സിനിമയാണ് അമലയ്ക്ക് ഒരുപാട് അവസരങ്ങൾ ഇരുഭാഷകളിലായി ലഭിക്കാൻ കാരണമായത്. അതിന് അമലയ്ക്ക് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡും ലഭിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിലേക്ക് പിന്നീട് എത്തുന്ന മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയായിരുന്നു. ധാരാളം സിനിമകളാണ് അമല നായികയായി അഭിനയിച്ചത്.
സൂപ്പർസ്റ്റാറുകളുടെ നായികയായും അമല സിനിമകൾ ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അമല അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുമായി വിവാഹിതായിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയ ശേഷം സിനിമയിൽ വീണ്ടും സജീവമായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ഈ വർഷമിറങ്ങിയ ക്രിസ്റ്റഫർ ആയിരുന്നു അമല പോളിന്റെ അവസാനമിറങ്ങിയ ചിത്രം.
തന്റെ പഴയ ഓർമ്മകളിലേക്ക് അമല പോൾ വീണ്ടും പോയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അമല പോൾ പങ്കുവച്ച് പുതിയ പോസ്റ്റാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. “ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..”, എന്ന ക്യാപ്ഷനോടെയാണ് അമല തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഒരു വ്യത്യസ്തമായ പുഷ്പത്തിന് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ആണ് അമല പോസ്റ്റ് ചെയ്തത്.