തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായികനടിയാണ് അമല പോൾ. 2009 മുതൽ അഭിനയ രംഗത്തുള്ള അമല, ഈ വർഷം പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭോല എന്ന ഹിന്ദി സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതമാണ് അമലയുടെ ഇനി വരാനുള്ള മലയാള സിനിമ.
നടിയുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമല പോൾ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അമലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇത് സത്യമാണെന്ന് ഉറപ്പായി കഴിഞ്ഞു. അമലയുടെ ബോയ് ഫ്രണ്ടായ ജഗത് ദേശായി താരത്തിനെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. അമല ‘യെസ്’ പറഞ്ഞെന്ന് ജഗത് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അമലയെ ടാഗ് ചെയ്തുകൊണ്ടാണ് ഇതിന്റെ വീഡിയോ ജഗത് പങ്കുവച്ചിരിക്കുന്നത്. ഡാൻസ് ചെയ്തുകൊണ്ടാണ് അമലയെ ജഗത് പ്രൊപ്പോസ് ചെയ്തത്. വളരെ സർപ്രൈസായ താരത്തിനെ മുട്ടുകുത്തികൊണ്ട് മോതിരം കാണിച്ചുകൊണ്ടാണ് പ്രൊപ്പോസ് ചെയ്തത്. യെസ് മൂളിയ താരത്തിന്റെ കൈയിൽ ജഗത് മോതിരം ഇടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇരുവരും സ്നേഹ ചുംബനം നൽക്കുകയും ചെയ്തു. വീഡിയോ വൈറലായി കഴിഞ്ഞു.
അമലയും ജഗതും ഒരുമിച്ച് ഡാൻസ് ചെയ്യുന്നതും അവസാനം കാണാം. തുടർന്ന് ഷാംപെയ്ൻ ബോട്ടിൽ തുറന്ന് ഇരുവരും ആഘോഷമാക്കി. വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014-ൽ അമല തമിഴ് സംവിധായകനായ എ.എൽ വിജയിയുമായി വിവാഹിതയായിരുന്നു. പക്ഷേ ഒരു വർഷം മാത്രമാണ് ആ ബന്ധം നിലനിന്നത്. 2017-ൽ അമലയും വിജയിയും തമ്മിൽ വേർപിരിയുകയും ചെയ്തിരുന്നു.
View this post on Instagram