‘ജീവിതം എൻജോയ് ചെയ്‌ത്‌ നടി അമല പോൾ!! കണ്ടിട്ട് കൊതിയാവണെന്ന് ആരാധിക..’ – വീഡിയോ വൈറൽ

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലും തെലുങ്കിലും പോയി അവിടെ തിളങ്ങിയ ശേഷം തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയായി മാറിയ ഒരാളാണ് അമല പോൾ. തമിഴിൽ പുറത്തിറങ്ങിയ മൈന എന്ന സിനിമയാണ് അമലയുടെ കരിയർ മാറ്റിമറിച്ചത്. അതിന് ശേഷം നിരവധി മികച്ച വേഷങ്ങൾ അമലയെ തേടിയെത്തി. മലയാളത്തിൽ പോലും അമലയ്ക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചു.

മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കിയ അമല ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. കഴിഞ്ഞ വർഷമിറങ്ങിയ ദി ടീച്ചർ, ക്രിസ്റ്റഫർ തുടങ്ങിയ മലയാള ചിത്രങ്ങളിലും അമല ഭാഗമായി. വിവാഹിത ആയിരുന്നെങ്കിലും അമല ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുകയാണ് താരം.

ഒറ്റയ്ക്കും സുഹൃത്തുകൾക്കും ഒപ്പം യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അമലയെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയുന്ന കാര്യമാണ്. ആ യാത്രകളുടെ ഫോട്ടോസും ഓർമ്മകളുമൊക്കെ അമല സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അമല പോൾ താൻ ബാലിയിൽ പോയപ്പോഴുള്ള ഒരു ഓർമ്മ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഹോട്ടലുക്കിലാണ് വീഡിയോയിൽ അമലയെ കാണാൻ സാധിക്കുന്നത്.

ഒരു കാടിനുള്ളിലെ വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്ന അമലയെ വീഡിയോയിൽ കാണാൻ സാധിക്കും. പ്രകൃതിയുടെ മനോഹരമായ സൗന്ദര്യവും അമലയുടെ ലുക്കും കൂടി ചേർന്നപ്പോൾ വീഡിയോ ഇരട്ടി ശ്രദ്ധനേടി. “അങ്ങട് അടിച്ചു പൊളിക്കുവാണല്ലേ.. കണ്ടിട്ട് കൊതിയാവണ്..”, എന്നാണ് വീഡിയോ കണ്ടിട്ട് ഒരു ആരാധിക വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഒരു മില്യണിൽ അധികം കാഴ്ചക്കാരുമായി.