‘നിറവയറിൽ അതിസുന്ദരിയായ നടി അമല പോൾ, ആൺകുട്ടി ആയിരിക്കുമെന്ന് കമന്റ്..’ – ചിത്രങ്ങൾ വൈറൽ

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അമല പോൾ. പിന്നീട് തമിഴിലേക്ക് പോയ അമല അവിടെ മൈന എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ തന്നെ അഭിനയിച്ച് കൈയടികൾ നേടുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. മലയാളത്തിൽ പിന്നീട് മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിൽ അഭിനയിച്ചാണ്‌ ശ്രദ്ധപിടിച്ചുപറ്റുന്നത്.

തൊട്ടടുത്ത വർഷം ഫഹദ് ഫാസിലിന്റെ നായികയായി ഒരു ഇന്ത്യൻ പ്രണയകഥയിലും അഭിനയിച്ചു. ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളുള്ള ചിത്രങ്ങളിലാണ് കൂടുതലും അമല അഭിനയിച്ചിട്ടുള്ളത്. വിവാഹ ജീവിതം ഇതിനിടയിൽ പരാജയപ്പെട്ടെങ്കിലും അമല സിനിമയിലേക്ക് മടങ്ങിയെത്തി പഴയ അഭിനയ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കി. തമിഴിലും മലയാളത്തിലും തെലുങ്കിലും മാറിമാറി അഭിനയിച്ച് ആരാധകരെ നേടി അമല.

കഴിഞ്ഞ വർഷം അമല ജഗത് ദേശായി എന്ന യുവാവുമായി വീണ്ടും പ്രണയത്തിലായി വിവാഹിതയായി. അതിന് ശേഷം മറ്റൊരു അമലയെയാണ് ആരാധകർ കാണാൻ സാധിക്കുന്നത്. പ്രണയജോഡികളെ പോലെ അമല ജഗത്തിന് ഒപ്പം തിളങ്ങുന്ന ഒരുപാട് നിമിഷങ്ങൾ താരം തന്നെ പങ്കുവച്ചിട്ടുണ്ട്. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ് അമല. വളരെ അടുത്ത് തന്നെ അമല അമ്മയാവുമായും ചെയ്യും.

ഗർഭിണിയായ ശേഷം ഒരുപാട് നല്ല വിശേഷങ്ങൾ അമലയുടെ ജീവിതത്തിൽ വന്നു. ഗർഭിണി ആയിരുന്നിട്ടും അമല ആടുജീവിതത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. ലെവൽ ക്രോസ് എന്ന പുതിയ സിനിമയുടെ പ്രൊമോഷനും ഈ കഴിഞ്ഞ ദിവസം അമല പങ്കെടുത്തിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഡ്രെസ്സിൽ തിളങ്ങിയ ചിത്രങ്ങൾ അമല ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പാരീസ് ഡേ ബൗട്ടിക്കിന്റെ ഔട്ട്ഫിറ്റാണ് അമല ധരിച്ചിരിക്കുന്നത്.