സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ഒരു സംഭവമാണ് ആലുവയിലെ ഓട്ടോ ഡ്രൈവരും ഒരു യൂട്യൂബ് ചാനൽ തമ്മിലുള്ള പ്രശ്നങ്ങൾ. അനേകഡോട്ട് മീഡിയ എന്ന സോഷ്യൽ മീഡിയ ചാനലിൽ വരുന്ന വീഡിയോയുമായി ബന്ധപ്പെട്ട അതിലെ അവതാരകയും അതിന്റെ മുതലാളിയുമായി ആലുവയിലെ മെട്രോ സ്റ്റേഷൻ താഴെയുള്ള ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്ക്പോര് കഴിഞ്ഞ് ദിവസം ഉണ്ടായിരുന്നു.
അതിന്റെ തുടർച്ച ഇന്നും ഉണ്ടായിരിക്കുകയാണ്. ആലുവയിൽ വച്ച് അനേകഡോട്ട് മീഡിയയുടെ ഓണറുമായി വീണ്ടും വാക്ക് പോരുണ്ടാവുകയും അദ്ദേഹം മർദിച്ചെന്ന് ആരോപിച്ച് ചില ഓട്ടോ തൊഴിലാളികൾ രംഗത്ത് വന്നു. ചിലർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തിരുന്നു. സംഭവം സ്ഥലത്ത് എത്തിയ ഓണറെ പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഒട്ടുമിക്ക മാധ്യമങ്ങളിലും യുവാവിനെ എതിരെ ഓട്ടോ തൊഴലാളികളെ മർദിച്ചെന്ന് കാണിച്ചുകൊണ്ട് വാർത്തകൾ വന്നു.
പക്ഷേ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എല്ലാം തിരിഞ്ഞുമറിഞ്ഞിരിക്കുകയാണ്. ഓട്ടോ ഡ്രൈവർമാർ ചേർന്നാണ് യുവാവിനെ കൂട്ടംകൂടി മർദിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ എടുക്കുന്ന സമയത്ത് ചില ഓട്ടോഡ്രൈവർ ക്യാമറ പിടിച്ചുമാറ്റുന്നുമുണ്ട്. യുവാവിന് കണ്ണിനും തലയ്ക്കും സാരമായ രീതിയിൽ പരിക്കും പറ്റിയിട്ടുണ്ട്. യുവാവിനെ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
View this post on Instagram
ദൃശ്യങ്ങൾ വന്നതോടെ യുവാവിനെ മർദിച്ച ഓട്ടോ ഡ്രൈവർമാർക്ക് എതിരെ വ.ധശ്രമത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യൂട്യൂബ് ചാനൽ ചോദിക്കുന്ന ചോദ്യങ്ങൾ ശരിയല്ല എന്നാരോപിച്ചായിരുന്നു ഓട്ടോ ഡ്രൈവർ കഴിഞ്ഞ ദിവസം നടന്ന സംഭവമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ ചോദ്യം കേൾക്കുന്നവർക്കും അതിന് മറുപടി പറയുന്നവർക്കുമില്ലാത്ത പ്രശ്നമാണ് അവിടെയുള്ള ഓട്ടോതൊഴിലാളികൾക്ക് ഉള്ളതെന്നായിരുന്നു ചാനലിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണ്.