സുരേഷ് ഗോപിക്കും കേരളത്തിൽ ജയിക്കാൻ അവകാശമുണ്ടെന്ന് നടൻ അലൻസിയർ. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ മനുഷ്വത്വം കരുതിയാണെന്നും അലൻസിയർ പറഞ്ഞു. ഗോളം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രതേക ഷോ കാണാൻ വേണ്ടി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അലൻസിയർ പ്രതികരിച്ചത്. സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ എന്ന് ദേഷ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
“എന്താണ് സുരേഷ് ഗോപിക്ക് വിജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് അവകാശമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിക്ക് ജയിക്കാനും അവകാശമുണ്ട്. അദ്ദേഹവും ഇന്ത്യൻ പൗരനാണ്. ബിജെപി എന്ന പാർട്ടിയെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ! അങ്ങനെയാണെങ്കിൽ പറ.. അദ്ദേഹം ജയിക്കാൻ പാടില്ലെന്ന് പറയാം. അദ്ദേഹത്തിന് പൗരാവകാശമുണ്ട്. അദ്ദേഹം നല്ലയൊരു മനുഷ്യൻ ആയതുകൊണ്ടാണ്.
ഞാൻ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള ഒരാളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്വത്വം കരുതിയാണ് നാട്ടുകാർ വോട്ട് ചെയ്തിട്ടുള്ളത്. പിന്നെ കോൺഗ്രെസ്സുകാരുടെ പറ്റിപ്പും.. “, ഇതായിരുന്നു അലൻസിയർ പറഞ്ഞത്. ഇതിന് മുമ്പ് നരേന്ദ്രമോദിക്ക് എതിരെ പരസ്യമായി വഴിയിൽ പ്രതികരിച്ചിട്ടുള്ള ഒരാളാണ് അലൻസിയർ. ഫാസിസത്തിന് എതിരെ അന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്.
അതെ അലൻസിയർ തന്നെ ഇപ്പോൾ സുരേഷ് ഗോപിയെ പിന്തുണച്ചത് കണ്ട് ബിജെപി പ്രവർത്തകർ പോലും കണ്ണുതള്ളിയിരിക്കുകയാണ്. ഇതെന്ത് മറിമായം എന്നാണ് അവര് ചോദിക്കുന്നത്. എന്തായാലും സുരേഷ് ഗോപിയെ സ്നേഹിക്കുന്നവർ എല്ലാം ഈ വാർത്ത ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ ബിജെപിക്ക് ആദ്യമായിട്ടാണ് ഒരു എംപിയെ കിട്ടുന്നത്. അതും വമ്പൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ഈ തവണ ജയിച്ചിട്ടുളളത്.