മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് പേരിൽ നടൻ അലൻസിയറിന് എതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ചലച്ചിത്ര പുരസ്കാര ദാന ചടങ്ങളിലെ വിവാദ പ്രസ്താവനയുടെ വിമർശനം മാത്രമല്ല, അലൻസിയറിന് കൂടുതൽ പണികൾ ലഭിക്കാൻ പോവുകയാണ്. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു സ്ത്രീവിരുദ്ധ പരാമർശം അലൻസിയർ നടത്തിയിരുന്നു. തന്റേടമുള്ള ഒരു മുഖ്യമന്ത്രി ഭരിക്കുന്ന സ്ഥലത്ത് പെൺപ്രതിമ തന്ന് തന്നെ പ്രലോഭിക്കരുതെന്ന് അലൻസിയർ സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങിന്റെ വേദിയിൽ പറഞ്ഞത്. ആൺപ്രതിമ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അലൻസിയർ പറഞ്ഞത് തിരുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുക മാത്രമല്ല അലൻസിയർ ചെയ്തത്. ഇത് ചോദിക്കുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകയോട് അഭിമുഖത്തിൽ മോശമായി രീതിയിൽ സംസാരിക്കുകയും ചെയ്തു. വളരെ മ്ലേച്ഛമായിട്ടുള്ള പദപ്രയോഗമാണ് മാധ്യമപ്രവർത്തകയോട് അലൻസിയറിൽ നിന്നുണ്ടായത്. മാധ്യമപ്രവർത്തക പിന്നീട് പൊലീസിൽ പരാതിപ്പെടുകയും അവർ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് റിപ്പോർട്ടാണ് വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പെൺപ്രതിമ പരാമർശത്തിൽ മന്ത്രി ജെ. ചിഞ്ചു റാണിയും രംഗത്ത് വന്നിരുന്നു. ഒരു കലാക്കാരനിലെ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അദ്ദേഹം ആ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.