ബിഗ് ബോസ് കഴിഞ്ഞ് ആഴ്ച ഒന്നായെങ്കിലും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. അഖിൽ മാരാർ തന്നെയാണ് പുറത്തിറങ്ങിയ ശേഷവും താരമായി നിൽക്കുന്നത്. ആ ഗംഭീര സ്വീകരണവും നാട്ടിലെ വരവേൽപ്പും ഒക്കെ കണ്ട് അഖിലും പോലും ഞെട്ടിപോയിട്ടുണ്ടാവും. ബിഗ് ബോസ് കഴിഞ്ഞെങ്കിലും എല്ലാവരും ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു.
അതിൽ മത്സരാർത്ഥിയായി എത്തിയ ട്രാൻസ് ജെൻഡറായ നാദിറ മെഹറിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യം. ബിഗ് ബോസ് ഷോയിൽ വന്നപ്പോൾ നാദിറയെ അവരുടെ കുടുംബം അംഗീകരിച്ചിരുന്നില്ല എന്ന കാര്യം പറഞ്ഞിരുന്നു. ഷോ കണ്ടിട്ട് അവർക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞിരുന്നു. പിന്നീട് ബിഗ് ബോസിൽ ഫാമിലി റൗണ്ടിൽ നാദിറയെ കാണാൻ വീട്ടിൽ നിന്ന് അനിയത്തി വന്നിരുന്നു.
അനിയത്തി വീട്ടിൽ നാദിറ തന്റെ മകളാണെന്ന് അഭിമാനത്തോടെ നാട്ടിൽ പറയാറുണ്ടെന്ന് അനിയത്തി പറഞ്ഞിരുന്നു. മണി ബോക്സ് ടാസ്കിൽ ഏഴേമുക്കാൽ ലക്ഷം രൂപയെടുത്ത് ബിഗ് ബോസിൽ നിന്ന് നാദിറ ഫിനാലെയ്ക്ക് തൊട്ടുമുമ്പ് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ നാദിറ തന്റെ കുടുംബത്തിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മികച്ച നിമിഷമെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് എഴുതിയത്.
അഖിൽ മാരാർ നാദിറയുടെ വീട്ടിൽ എത്തി സദർശിച്ചിരുന്നു. അപ്പോഴാണ് നാദിറയും കുടുംബവും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുന്നത്. “എന്റെ കുടുംബത്തിനും അഖിലേട്ടനുമൊപ്പമുള്ള അതിമനോഹരമായ നിമിഷങ്ങൾ. എന്റെ ട്രോഫികളുമായി അഖിലേട്ടൻ..”, എന്ന ക്യാപ്ഷനോടെയാണ് നാദിറ ചിത്രങ്ങൾ പങ്കുവച്ചത്. “നാദിറകുട്ടിയുടെ വീട്ടിൽ” എന്ന എഴുതികൊണ്ടാണ് അഖിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.