ബിഗ് ബോസ് ഷോയെ കുറിച്ച് മുൻ സീസണിലെ വിജയിയായ അഖിൽ മാരാർ നടത്തിയ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്ത്രീവിരുദ്ധമായ ഒരു പരാമർശം ആയിരുന്നു അഖിൽ നടത്തിയത്. ഇതിനെതിരെയാണ് പലരും രംഗത്ത് വന്നത്. സ്ത്രീകളായ മത്സരാർത്ഥികൾ കിടന്നു കൊടുത്താണ് ഷോയിൽ കയറിയതെന്നായിരുന്നു അഖിലിന്റെ പ്രസ്താവന. യാതൊരു തെളിവുമില്ലാതെ ആണ് അഖിൽ തോന്നിയത് പറഞ്ഞതെന്ന് പലരും ആരോപിച്ചു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
“ഞാൻ പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും അറിയാം. ബിഗ് ബോസിൽ പോയിട്ടുള്ളവർക്കും അറിയാം നൂറ് ശതമാനവും സത്യം ആണെന്നുള്ളത്. നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് സിനിമയിൽ അഭിനയിക്കാൻ പോയി മോശം അനുഭവമുണ്ടായി. നിങ്ങൾ ആ പെൺകുട്ടി പറയുന്നത് വിശ്വസിക്കുമോ തെളിവ് ചോദിക്കുമോ? നമ്മുടെ അമ്മയ്ക്കോ പെങ്ങൾക്കോഭാര്യയ്ക്കും ഏതെങ്കിലും തൊഴിലിടത്തിൽ നിന്ന് മോശം അനുഭവമുണ്ടായാൽ, അവർ അത് നമ്മളോട് പറഞ്ഞാൽ, അതിന് എന്ത് തെളിവാണ് കാണിക്കാൻ പറ്റുന്നത്.
എന്നെ എതിർക്കാൻ വരുന്നവർ സ്ത്രീ സമൂഹത്തിന് എതിരാണ്. അവർക്ക് എന്തെങ്കിലും നക്കാപ്പിച്ച എവിടെങ്കിലും കിട്ടുന്നുണ്ടെങ്കിൽ എന്റെ അടുത്ത് ചൊറിയാൻ വന്നേക്കരുത്. എന്റെ അടുത്ത് തെളിവ് ചോദിക്കുകയല്ല വേണ്ടത്. ഞാൻ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിച്ചാൽ അവർക്ക് അറിയാം ഞാൻ പറഞ്ഞത് ശരിയാണെന്നുള്ളത്. ഇന്ന് എന്നെ കമ്മീഷണർ ഓഫീസിൽ നിന്ന് വിളിപ്പിച്ചു. കാര്യം അറിഞ്ഞാൽ ചിരി വരും.
ബിഗ് ബോസിൽ വച്ച് എന്റെ മകൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ അവൾ അടിച്ചിട്ടുണ്ടെന്ന്.. ഇതിനിടയ്ക്ക് നടക്കുന്ന പണികളാണ്. ജോ എന്നൊരാളാണ് പരാതി കൊടുത്തിരിക്കുന്നത്. മാക്സിമം പാരവെപ്പും പ്രശ്നങ്ങളും ഒരു സൈഡിലൂടെ നടക്കുന്നുണ്ട്. എന്നോട് സംസാരിച്ച പോലെയല്ല സാബുമോൻ ന്യൂസ് ചാനലിൽ പറഞ്ഞത്. സാബുമോൻ എന്നോട് പറഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ അത് ഇതിനേക്കാൾ വലുതാണ്. ഇപ്പോൾ ഷോയിലുണ്ട്. നേട്ടങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഡിപ്ലോമാറ്റ് ആവേണ്ടി വരുന്നു.
ബിഗ് ബോസിനോടോ ഏഷ്യാനെറ്റിനോട് എനിക്ക് യാതൊരു വിരോധവുമില്ല. ഇവരൊന്നും എന്നെ അനുകൂലിക്കണമെന്ന് ഞാൻ പറയില്ല. പക്ഷേ നിശബ്ദത പാലിക്കാം. ഇതിനിടയ്ക്ക് ആർജെ കുരു, സോറി രഘു എന്ന് പറഞ്ഞവൻ ഞാൻ എന്താണെന്ന് പറഞ്ഞതെന്ന് പോലും കേൾക്കാതെ അറ്റവും മൂലയും കേട്ടിട്ട് എന്തൊക്കെയോ പറഞ്ഞിരിക്കുന്നു.എന്നോട് നേർക്ക് നേരെ സംസാരിക്കണമെങ്കിൽ അങ്ങനെ വരട്ടെ. ഏതവനും സംസാരിക്കണമുണ്ടേൽ നേർക്ക് നേരെ സംസാരിക്കൂ.
ഹനാൻ എന്ന് പറഞ്ഞവൾ എനിക്ക് 35 മെസ്സേജ് അയച്ചിട്ടുണ്ടാവും, ഞാൻ മറുപടി കൊടുത്തിട്ടില്ല. അതിന്റെ വ്യക്തിവൈരാഗ്യമുണ്ടാവും. നമ്മുക്ക് മറുപടി കൊടുക്കാൻ മിനിമം ഒരു യോഗ്യത വേണം. ഒരാൾ സംസാരിക്കണമെങ്കിൽ ഒളിച്ചുപാത്തും സംസാരിക്കാതെ നേർക്ക് നേരെ നിന്ന് സംസാരിക്കട്ടെ.. അതല്ലേ അതിന്റെ മര്യാദ..”, അഖിൽ പ്രതികരിച്ചു. അഖിൽ മാരാരെ പിന്തുണച്ചും ഒരുപാട് കമന്റുകളാണ് വന്നിട്ടുള്ളത്. സംഭവം കൂടുതൽ ചർച്ചകൾ വഴിയൊരുക്കുമെന്ന് ഏകദേശം ഉറപ്പാണ്.