തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് അജിത് കുമാർ. ഒരുപക്ഷേ ഇന്ന് രജനികാന്തിനെക്കാളും അജിത്തിനോട് കട്ട ആരാധനയുള്ള ഒരുപാട് പേരുണ്ട്. അഭിമുഖങ്ങളിൽ നിന്നും മറ്റു വിവാദങ്ങളിൽ നിന്നും എന്നും ഒഴിഞ്ഞു നിൽക്കുന്ന പേരുകളിൽ ഒന്നുകൂടിയാണ് അജിത് കുമാറിന്റേത്. സിനിമയിലും ജീവിതത്തിലും നല്ലയൊരു വഴികാട്ടിയായിട്ടാണ് ആളുകൾ അജിത്തിനെ കാണുന്നത്.
1990-കളിൽ സിനിമയിൽ എത്തിയ അജിത്ത് കഴിഞ്ഞ 32 വർഷത്തോളമായി സിനിമയിൽ സജീവമായി നിലനിൽക്കുന്ന ഒരാളുകൂടിയാണ്. 2000-ലാണ് അജിത്ത് മലയാളികൾക്ക് കൂടി പ്രിയങ്കരിയായ നടി ശാലിനിയുമായി വിവാഹിതനാകുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 8 വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് ആദ്യ കുഞ്ഞു ജനിക്കുന്നത്.
അനൗഷ്ക എന്നാണ് മകളുടെ പേര്. പിന്നീട് 2015-ൽ ആദവിക് എന്ന പേരിൽ ഒരു മകൻ ജനിക്കുകയും ചെയ്തു. വിവാഹശേഷം തന്നെ സിനിമയിൽ നിന്ന് വിട്ടുനിന്ന ശാലിനിയുടെ പുതിയ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർ താല്പര്യം കാണിക്കാറുണ്ട്. പക്ഷേ അജിത്തും ശാലിനിയും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമായിട്ടാണ്. അതുകൊണ്ട് തന്നെ താരകുടുംബത്തിന്റെ വാർത്ത അറിയാൻ കാത്തിരിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ അജിത്തിന്റെയും ശാലിനിയുടെയും മകന്റെ ജന്മദിനത്തോടെ അനുബന്ധിച്ച് എടുത്ത ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുടുംബം മുഴുവനും ഒറ്റ ഫ്രെമിൽ വരുന്ന ഫോട്ടോസ് ഇതുവരെ സോഷ്യൽ മീഡിയയിൽ അധികം വന്നിട്ടില്ല. അജിത്തിന്റെ ഫോട്ടോയിലെ ലുക്ക് കണ്ടിട്ട് അടുത്ത പടത്തിന്റെ ലുക്കാണോ ഇതെന്നും ചിലർ ചോദിക്കുന്നുണ്ട്.