പന്ത്രണ്ട് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറികൊണ്ടിരിക്കുന്ന ഒരു താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഐശ്വര്യ മലയാളത്തിൽ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ്. അതിലൊന്ന് യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലായിരുന്നു.
നീതനാ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ ചാനൽ ഷോകളിൽ അവതാരകയായി നിറഞ്ഞ നിന്നിട്ടുള്ള ഐശ്വര്യ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. റമ്മി, പന്നയ്യാറും പദ്മിനിയും എന്നീ സിനിമകളിൽ വിജയ് സേതുപതിയുടെ നായികയായി ഐശ്വര്യ തിളങ്ങുകയും ചെയ്തു. അങ്ങനെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ കൂടാതെ സഖാവ് എന്ന നിവിൻ പോളി ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന പുലിമട എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ തമിഴിൽ ആറോളം പുതിയ സിനിമകളാണ് വരിവരിയായി താരത്തിന്റെ വരാനുള്ളത്. ഇതിനിടയിൽ സമയം കണ്ടെത്തി ഐശ്വര്യ ഒരു യൂറോപ്യൻ ട്രിപ്പ് പോയിരിക്കുകയാണ്.
യൂറോപ്പിൽ ഓസ്ട്രിയ എന്ന രാജ്യത്തേക്കാണ് ഐശ്വര്യ യാത്ര പോയിരിക്കുന്നത്. ഓസ്ട്രയുടെ തലസ്ഥാനമായ വിയന്നയിൽ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മനീഷ് ശങ്കർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജീൻസും ടോപ്പും ഓവർകോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ ഐശ്വര്യ കാണാൻ സാധിക്കുന്നത്. ഹോട്ടി എന്നാണ് നടി മാസും ശങ്കർ കമന്റ് ഇട്ടിരിക്കുന്നത്.