‘അമ്പോ!! ആരാധകരെ ഞെട്ടിച്ച് കിടിലം മേക്കോവറിൽ വീണ്ടും ഐഷു..’ – ഫോട്ടോസ് വൈറലാകുന്നു

നിവിൻ പൊളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയേക്കാൾ രണ്ടാം സിനിമയിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാറിയത്. മായനദി എന്ന സിനിമയിലെ അപർണ എന്ന അപ്പുവിനെ ഇഷ്ടമുള്ള ആരാധകർ ഏറെയാണ്.

നിവിൻ പൊളി, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയ യുവനടന്മാരുടെ നായികയായി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞ ഐശ്വര്യ ലക്ഷ്മി ഒടുവിലായി തമിഴിൽ ധനുഷിന്റെ നായികയായി ജഗമേ തന്തിരം എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെയാണ് ചിത്രം ഒ.ടി.ടി റീലീസായി പുറത്തിറങ്ങിയത്.

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുന്നത്. ഷീ ഇന്ത്യ എന്ന മാഗസിന്റെ ജൂലൈ പതിപ്പിന്റെ കവർ ഗേളായി എത്തിയിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഗ്ലാമറസ് ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിട്ടുള്ളത്. വൈഷ്ണവ് പ്രവീണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

കാണെക്കണേ, അർച്ചന 31 നോട്ട്ഔട്ട്, കുമാരി, ഗോഡ്സേ, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഐശ്വര്യയുടെ പുറത്തിറങ്ങാനുള്ളത്. ഇതിൽ തന്നെ 2 സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാവുകയും. 3 സിനിമകളുടെ ഷൂട്ടിംഗ് നടന്നുവരികയുമാണ്. ഗോഡ്സേ ഐശ്വര്യയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. തെന്നിന്ത്യയിൽ ഒട്ടാകെ ഇപ്പോൾ ആരാധകരുള്ള ഒരാളാണ് താരം.

CATEGORIES
TAGS
NEWER POST‘ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് മൃദുല വിജയ്, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
OLDER POST’39 കിലോയിൽ നിന്ന് 50-ലേക്കുള്ള കിടിലം മേക്കോവർ, ഗംഭീരമെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം