December 2, 2023

‘മായനദിയിലെ അപ്പുവിൽ നിന്ന് ആളാകെ മാറി!! സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറലാകുന്നു

2017-ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പൊളി നായകനായി അഭിനയിച്ച സിനിമയിൽ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയിൽ ലഭിച്ച കഥാപാത്രങ്ങൾ വളരെ ഭംഗിയായി തന്നെ ഐശ്വര്യ ചെയ്തു. അതിന് ശേഷം പുറത്തിറങ്ങിയ മായനദി സിനിമയാണ് ഐശ്വര്യയുടെ കരിയർ മാറ്റിമറിച്ചത്.

മായനദിയിലെ അപർണ(അപ്പു) എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെയും മനസ്സിൽ ഒരു വിങ്ങലായി നിന്നിരുന്നു. അത് ഐശ്വര്യയുടെ കിടിലം പ്രകടനം കൊണ്ട് തന്നെയാണ്. സിനിമ വലിയ വിജയമാണ് തിയേറ്ററിൽ നേടിയത്. പിന്നീട് ഫഹദ് ഫാസിലിന്റെ ‘വരത്തൻ’ എന്ന സിനിമയിലും ഒരു ഗംഭീര കഥാപാത്രമാണ് ഐശ്വര്യ അഭിനയിച്ചത്. അഭിനയിച്ച ആദ്യ നാല് സിനിമകളും സൂപ്പർഹിറ്റുകളായി മാറി.

സിനിമയിലെ ഭാഗ്യനായിക എന്ന് അറിയപ്പെടുകയും ചെയ്തു ഐശ്വര്യ. പക്ഷേ അതിന് ശേഷം ഇറങ്ങിയ അർജന്റീന ഫാൻസ്‌ കാട്ടൂർകടവ് എന്ന സിനിമ പരാജയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തമിഴിൽ നിന്നും താരത്തിന് അവസരങ്ങൾ തേടിയെത്തി. ആക്ഷൻ, ജഗമേ തന്തിരം തുടങ്ങിയ തമിഴ് സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ ‘പുത്തം പുതു കലായ് വിടിയാദാ’യാണ് താരത്തിന്റെ അവസാനമായി റിലീസായത്.

ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവൻ ഉൾപ്പടെ ഒരുപാട് സിനിമകളാണ് താരത്തിന്റെ ഇനി വരാനുള്ളത്. ശരിക്കും ഒരു മാറ്റത്തിന്റെ പാതയിലുള്ള ഐശ്വര്യയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റോസ് ടോമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ്, സാംസൺ ലെയ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.