മായനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളായി ഐശ്വര്യ മാറി കഴിഞ്ഞു. തമിഴിൽ ഇറങ്ങിയ ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയിൻ സെൽവത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ അതിന്റെ രണ്ടാം ഭാഗം റിലീസിനായി കാത്തിരിക്കുകയാണ്. ആദ്യ പാർട്ടിൽ ശ്രദ്ധേയമായ വേഷമായിരുന്നു.
മണി രതനത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നതെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻ പരിപാടികൾ നടന്നു വരികയാണ് ഇപ്പോൾ. ഏപ്രിൽ 28-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പൂങ്കുഴലീയായി വീണ്ടും ഐശ്വര്യയെ കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ ഐശ്വര്യ ചെയ്യുന്നുണ്ട്. പച്ച നിറത്തിലെ അതിമനോഹരമായ സാരിയിൽ ആരെയും മയക്കുന്ന സൗന്ദര്യ രൂപമായി മാറിയിരിക്കുകയാണ് ഐശ്വര്യ. മോണിക്ക നിധിയുടെ ഡിസൈനിംഗിലുള്ള സാരിയിൽ ആമി പട്ടേലിന്റെ സ്റ്റൈലിങ്ങിൽ സുന്ദരിയായി മാറിയിരിക്കുന്നു ഐശ്വര്യ. കിരൺ സായാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
ഇന്ന് പൊന്നിയിൻ സെൽവം ടീം കൊച്ചിയിൽ എത്തും. പ്രസ് മീറ്റും അഭിമുഖങ്ങളും നൽകിയ ശേഷം തിരിച്ചു ചെന്നൈയിലേക്ക് മടങ്ങും. ഐശ്വര്യയ്ക്ക് ഒപ്പം ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവരും കൊച്ചിയിലേക്ക് വരുന്നുണ്ട്. 500 കോടിയിൽ അധികമാണ് പൊന്നിയിൻ സെൽവം ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. രണ്ടാം ഭാഗം അതിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.