‘ഐശ്വര്യ പൊന്നിയിൻ സെൽവത്തിൽ പൂങ്കുഴലി ആയത് ഇങ്ങനെ, ശരിക്കും സമുദ്രകുമാരി..’ – വീഡിയോ വൈറൽ

മണിരതനത്തിന്റെ സംവിധാനത്തിൽ തമിഴിൽ പുറത്തിറങ്ങിയ ബ്രഹ്മണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളിൽ ഇറങ്ങുമെന്ന് സിനിമ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗം 2022 സെപ്റ്റംബറിൽ റിലീസ് ചെയ്യുകയും ചെയ്തു. മികച്ച പ്രതികരണമാണ് തമിഴ് നാട്ടിൽ ചിത്രത്തിന് ലഭിച്ചത്. 500 കോടിയിൽ അധികമാണ് സിനിമ കളക്ഷൻ നേടിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരുമിച്ച് ചിത്രീകരിച്ചതുകൊണ്ട് തന്നെ രണ്ടാം ഭാഗവും വേഗം തന്നെ റിലീസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 28-നാണ് സിനിമ റിലീസ് ചെയ്യുക. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ഇറങ്ങും. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങിയ താരങ്ങളാണ് പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നത്. മലയാളി താരങ്ങളും സിനിമയിലുണ്ട്.

ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, ലാൽ, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഐശ്വര്യ ലക്ഷ്മി പൂങ്കുഴലീ എന്ന അതിമനോഹരമായ വേഷത്തിൽ ആദ്യ ഭാഗത്തിൽ അഭിനയിച്ച് നായികമാർക്ക് ഒപ്പം തന്നെ കൈയടികൾ നേടിയ കഥാപാത്രം ആയിരുന്നു. ഐശ്വര്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് പൂങ്കുഴലി എന്ന താരം പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ പൂങ്കുഴലി ആകാൻ വേണ്ടി താരം എടുത്ത തയ്യാറെടുപ്പുകൾ കാണിച്ചുകൊണ്ട് ഒരു വീഡിയോ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “ഒരു വിഡ്ഢിയെ പോലെ ഇത് കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നു, പി.എസ് ടീമിന് ഒപ്പം ഞാൻ ഒരിക്കൽ കൂടി ആ ഓർമ്മകളിലൂടെ പോയി..”, ഐശ്വര്യ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. കഥാപാത്രം പോലെ തന്നെ ഐശ്വര്യ ഒരു സമുദ്രകുമാരിയാണെന്ന് ആരാധകരും പറയുന്നു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)