നിവിൻ പൊളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ തുടങ്ങിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആ സിനിമയിൽ നായികാ ആയിരുന്നെങ്കിൽ കൂടിയും ഐശ്വര്യ കൂടുതൽ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയത് മായനദിയിൽ നായികയായി ശേഷമാണ്. അതിലെ അപ്പു എന്ന കഥാപാത്രമാണ് ഐശ്വര്യയ്ക്ക് ആരാധകരെ നേടി കൊടുത്തത്.
പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിൽ കൂടി തിളങ്ങിയതോടെ ഐശ്വര്യ മലയാളത്തിൽ ചുവടുറപ്പിച്ചു. അതിന് ശേഷം തമിഴിലും അഭിനയിച്ച ഐശ്വര്യ അവിടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും മണിരത്നത്തിന്റെ ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവത്തിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. പൂങ്കുഴലീ എന്ന റോളിലാണ് അതിൽ അഭിനയിച്ചത്.
മിത്തോളജിക്കൽ ഫാന്റസി ചിത്രമായ കുമാരിയാണ് ഏറ്റവും അവസാനമായി ഇറങ്ങിയ ഐശ്വര്യയുടെ കഥാപാത്രം. അതിൽ ടൈറ്റിൽ റോളിലാണ് ഐശ്വര്യ അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഈ വർഷം എട്ടോളം സിനിമകളാണ് ഐശ്വര്യയുടെ പുറത്തിറങ്ങിയത്. മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫറാണ് ഐശ്വര്യ ലക്ഷ്മിയുടെ മലയാളത്തിൽ അടുത്ത റിലീസ് ചിത്രം.
തമിഴിൽ നായികയാകുന്ന ഗട്ട കുസ്തി എന്ന സിനിമയുടെ ട്രൈലെർ ഈ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പച്ച നിറത്തിലെ സാരിയിലുള്ള ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ ദേവനാഗരിയുടെ സാരിയിലാണ് ഐശ്വര്യ പോസ് ചെയ്തിരിക്കുന്നത്. കിരൺസാ ഫോട്ടോഗ്രാഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.