മായനദി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് ഇടംപിടിച്ച അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷ്മി. എം.ബി.ബി.എസ് ബിരുദധാരിയായ ഐശ്വര്യ, അഭിനയത്തോടുള്ള ഇഷ്ടംകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ്. ആദ്യ നാല് സിനിമകൾ കൊണ്ട് തന്നെ ഐശ്വര്യ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ആ നാല് സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു.
മായനദിക്ക് മുമ്പ് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് ഐശ്വര്യയുടെ ആദ്യ സിനിമ. 2017-ൽ കരിയർ ആരംഭിച്ച ഐശ്വര്യ, 2019-ൽ തമിഴിലും അരങ്ങേറ്റം കുറിച്ചു. ആക്ഷനായിരുന്നു തമിഴിലെ ആദ്യ സിനിമ. സിനിമയിൽ വന്ന് അഞ്ച് വർഷം കൊണ്ട് തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാവുകയും, ഇത് കൂടാതെ ഒരു നിർമ്മാതാവായി മാറുകയും ചെയ്തിട്ടുണ്ട് ഐശ്വര്യ.
പൊന്നിയൻ സെൽവം പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളിലും ഐശ്വര്യ ഭാഗമായി കഴിഞ്ഞു. ഒരു പക്ഷേ ഐശ്വര്യയുടെ ഒരു ബോളിവുഡ് രംഗപ്രവേശവും വൈകാതെ തന്നെ മലയാളികൾക്ക് കാണാൻ സാധിക്കും. കഴിഞ്ഞ വർഷം എല്ലാ ഭാഷകളിലുമായി ഒൻപത് സിനിമകളാണ് ഐശ്വര്യയുടെ ഇറങ്ങിയത്. ഗട്ട ഗുസ്തിയായിരുന്നു ഏറ്റവും ഒടുവിലായി ഇറങ്ങിയത്. ഇനി മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറാണ് വരാനുളളത്.
പൊന്നിയൻ സെൽവത്തിന്റെ രണ്ടാം ഭാഗത്തിലും താരമുണ്ട്. വൈറ്റ് ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന തന്റെ ഒരു കിടിലം ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരിക്കുകയാണ്. ഇതിന് താഴെ തമിഴ് ആരാധകരുടെ കമന്റുകളുടെ മേളമാണ്. നീ അവളോ അഴകി എന്ന ഹിറ്റ് ഡയലോഗാണ് ചിലർ ഇട്ടിരിക്കുന്നത്. രാഹുൽ ജാഞ്ചിയാനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.