‘കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഞാൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ഫ്രണ്ട്സ് ചോദിച്ചു..’ – രസകരമായ മറുപടി നൽകി നടി അഹാന കൃഷ്ണ
സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവ മലയാളനടിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സോഷ്യൽ മീഡിയയിൽ ഒരു താരമാണെന്ന് തന്നെ പറയാം. മൂന്ന് അനിയത്തിമാർക്കൊപ്പമുള്ള വീഡിയോസും ഫോട്ടോസും എല്ലാം കൂടിയായപ്പോൾ അഹാന വളരെ പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റി.
സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള ചില വിവാദങ്ങളിൽ അഹാനയും ചെന്നുപെട്ടിട്ടുണ്ട്. തനിക്ക് നേരെയുള്ള സൈബർ അതിക്രമങ്ങൾക്ക് എതിരെ തുറന്നടിച്ച അഹാനയുടെ ഒരു വീഡിയോ ഒരുപാട് വൈറലായിരുന്നു. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള അഹാന അതിൽ വീഡിയോസ് ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയും താരം കൊടുക്കാറുണ്ട്.
ആരാധകരുടെ ആവശ്യപ്രകാരം ഈ കഴിഞ്ഞ ദിവസം അഹാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പാട്ടുപാടുന്ന ഒരു വീഡിയോസ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒന്ന് രണ്ട് പാട്ട് പോസ്റ്റ് ചെയ്ത ശേഷം അഹാനയിൽ സ്റ്റോറിയിൽ തന്നെ വേറെയൊരു വീഡിയോ ഇട്ടു. അഹാന നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടിട്ട് ചില കൂട്ടുകാർ താരം മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയുണ്ടായി.
ആ ചോദ്യത്തിന് രസകരമായ മറുപടി നൽകി കൊണ്ടാണ് താരം അടുത്ത സ്റ്റോറി ഇട്ടത്. അഹാനയുടെ വാക്കുകൾ, ‘എന്റെ സ്റ്റോറി കണ്ടിട്ട് എന്റെ ഫ്രണ്ട്സ് എനിക്ക് മെസ്സേജ് ചെയ്യുന്നത്, ‘ഞാൻ മദ്യപിച്ചിട്ടുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടാണ്.. എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ? ഞാൻ കുടിക്കാറില്ല. മദ്യം എനിക്ക് താല്പര്യമില്ല. എനിക്ക് താല്പര്യം ഇൻസ്റ്റയിലെ ഈ ഫിൽറ്ററാണ്.
ഞാൻ വെള്ളം മാത്രേ കുടിക്കാറുള്ളു. കണ്ടില്ലേ, അവിടെ വെള്ളക്കുപ്പി ഇരിക്കുന്നത്. നോക്കൂ അവിടെ ഒരു വാട്ടർ ബോട്ടിലിന്റെ ഒരു പാക്കറ്റ് തന്നെ ഇരിപ്പുണ്ട്. ഞാൻ വെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഞാൻ മാത്രമല്ല നിങ്ങൾ എല്ലാവരും വെള്ളം കുടിക്കണം.. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പറഞ്ഞുകൊണ്ട് തന്നെ വേറെയൊരു പാട്ടിലേക്ക് കടക്കാം..’, അഹാന പോസ്റ്റ് ചെയ്തു.